5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithviraj: ‘കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും; ഇതൊക്കെ അനുഭവിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത്? പൃഥ്വിരാജ്‌

Prithviraj On Cyberbullying:തനിക്ക് ഇത് ശീലമായി എന്നാണ് അന്ന് നടൻ പറഞ്ഞത്. പക്ഷെ കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും. അവര്‍ ഇതിന്റെ ഭാഗമല്ല. ഇതൊക്കെ നേരിടാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് തനിക്കറിയില്ലെന്നും താരം പറയുന്നു.

Prithviraj: ‘കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും; ഇതൊക്കെ അനുഭവിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത്? പൃഥ്വിരാജ്‌
Prithviraj Sukumaran Image Credit source: facebook
sarika-kp
Sarika KP | Updated On: 21 Mar 2025 17:09 PM

ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. നടൻ എന്നതിലുപരി നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് താരം. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് നടൻ. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചു. ഇപ്പോഴിതാ മലയാള സിനിമ നാളിതുവരെ കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാൻ ഇറങ്ങുമ്പോൾ പൃഥ്വിരാജ് എന്ന് സംവിധായകൻ ലോകം മുഴുവൻ അറിയപ്പെടുന്നു.

എന്നാൽ ഇന്നത്തെ പൃഥ്വിരാജ് അല്ല ഒരുകാലത്ത്. താരത്തിനെ തേടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഒരു കാലത്ത് എത്തിയത്. തന്റെ കാഴ്ചപ്പാടിന്റെ പേരിലും തുറന്നടിച്ചുള്ള സംസാരത്തിന്റേയും പേരിലും കടുത്ത വിമർശനങ്ങൾ കരിയറിന്റെ തുടക്ക കാലത്ത് പൃഥ്വിരാജിനെ തേടിയെത്തിയത്. ഇതിനു പുറമെ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരിലും പൃഥ്വിരാജ് ഒരുകാലത്ത് പരിഹാസം നേരിട്ടിട്ടുണ്ട്. അന്ന് രാജപ്പന്‍ എന്ന് വിളിച്ച ആരാധകരെ കൊണ്ട് ഇന്ന് കൈയടിപ്പിക്കുന്ന പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവെയ്ക്കുന്നത്.

Also Read:‘പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയും; നിമിഷ് രവി കുടുംബത്തിലെ അംഗം’; സിന്ധു കൃഷ്ണ

ഇതിനെ കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. 2011 ല്‍ റെഡിഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. തനിക്ക് ഇത് ശീലമായി എന്നാണ് അന്ന് നടൻ പറഞ്ഞത്. പക്ഷെ കുടുംബത്തെ വലിച്ചിടുമ്പോള്‍ വേദനിക്കും. അവര്‍ ഇതിന്റെ ഭാഗമല്ല. ഇതൊക്കെ നേരിടാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് തനിക്കറിയില്ലെന്നും താരം പറയുന്നു.

ഇത്തരം വിമർശനം നടത്തുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നാണ് താരം പറഞ്ഞത്. താനൊരു നടൻ മാത്രമല്ല ഒരു മനുഷ്യൻ കൂടിയാണ്. തനിക്കൊരു ജീവിതമുണ്ട്. കുടുംബമുണ്ട്. സ്വകാര്യതയുണ്ട്. തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെയിത് ബാധിക്കില്ലായിരുന്നുവെന്നും താരം പറയുന്നു. ഇന്ത്യന്‍ റുപ്പിയുടെ റിലീസിന്റെ സമയത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.