Prithviraj Sukumaran: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

Actor Prithviraj Receives an Income Tax Notice: നടന്റെ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്.

Prithviraj Sukumaran: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

പൃഥ്വിരാജ്

sarika-kp
Updated On: 

05 Apr 2025 10:54 AM

കൊച്ചി: എമ്പുരാൻ വിവാദങ്ങൾക്കിടെ നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. നടന്റെ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്.

കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ താരം പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ നടൻ നേടിയെന്നാണ് വിവരം. ഇതിന്റെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം.

കഴിഞ്ഞ മാസം 29നാണ് പൃഥ്വിരാജിന് ഇമെയില്‍ വഴി നോട്ടീസ് നല്‍കിയത്. ഈ മാസം 29നകം നോട്ടീസിനു വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്.

Also Read:ഗോകുലം ഗോപാലനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; എമ്പുരാൻ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി

അതേസമയം വ്യവസായി പ്രമുഖൻ ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് ഇടങ്ങളിൽ ആയാണ് പരിശധന നടന്നത്. 14 മണിക്കൂർ നീണ്ട് നിന്ന പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. തുടർന്ന് ഇന്നലെ കോഴിക്കോട്ടായിരുന്ന ഗോപാലനെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.

പരിശോധന അവസാനിപ്പിച്ചു. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചതിനു ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.

ഒരാൾക്ക് കൈ വായ്പയായി എത്ര രൂപ വരെ നൽകാം?
വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ് പ്ലാന്‍
നല്ല ഉറക്കത്തിനായി ഇവ കഴിക്കരുത്
നിലക്കടല കുതിര്‍ത്ത് കഴിക്കൂ, ഗുണമുറപ്പ്‌