5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ബോളിവുഡിലെ എ ലിസ്റ്റിൽപ്പെട്ടവരുടെ പ്രിയകേന്ദ്രം; വില 30 കോടി; മുംബെെയിൽ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

Prithviraj Sukumaran buys Luxury Apartment: പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.

Prithviraj Sukumaran: ബോളിവുഡിലെ എ ലിസ്റ്റിൽപ്പെട്ടവരുടെ പ്രിയകേന്ദ്രം; വില 30 കോടി;  മുംബെെയിൽ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും (image credits: facebook)
sarika-kp
Sarika KP | Updated On: 04 Nov 2024 18:51 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് പൃഥ്വിരാജ്. മലയാളികൾ‍ക്ക് മികച്ച് ചിത്രങ്ങൾ സമ്മാനിച്ച് താരനിരയിൽ തിളങ്ങിനിൽക്കുകയാണ് പൃഥ്വിരാജ്. എന്നും സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാർത്തകൾ‌ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്. മുബൈയിൽ പുതിയ വീട് സ്വന്തമാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതോടെ താരം മുംബൈയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണ് ഇത്.

എന്നാൽ സാധാരണ ഒരു വീട് അല്ല താരം വാങ്ങിച്ചിരിക്കുന്നത്. 30 കോടി വില വരുന്ന ആഡംബരവസതി തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതും ബോളിവുഡിലെ എ ലിസ്റ്റിൽപ്പെട്ടവരുടെ പ്രയകേന്ദ്രം എന്നറിയപ്പെടുന്ന പാലി ഹില്ലിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.

Also read-Mammootty-Mohanlal Film : ‘ആരാധകരെ ശാന്തരാകുവിന്‍’; 11 വർഷങ്ങൾക്ക് ശേഷം താര രാജാക്കന്മാർ ഒരുമിച്ച് ബി​ഗ് സ്ക്രീനിലേക്ക്’; മഹേഷ് നാരായണൻ ചിത്രം ഷൂട്ടിം​ഗ് ശ്രീലങ്കയിൽ

ബാന്ദ്രാ വെസ്റ്റിലെ പ്രീമിയം ഹൗസിംഗ് സൊസൈറ്റിയായ നരേയ്ൻ ടെറസസ്സിലാണ് താരത്തിന്റെ പുതിയ വീട്. 2971 ചതുരശ്രയടി വിസ്തീർണമാണ് വീടിനുള്ളത്. ഇതിനു പുറമെ 431 ചതുരശ്ര അടി വിസ്തീർണത്തിൽ കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ തന്നെയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർ‍ഡ്‌സ് ആണ് താരം വസതി സ്വന്തമാക്കിയ വിവരങ്ങൾ പുറത്തുവിട്ടത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.84 കോടി രൂപയും റജിസ്ട്രേഷൻ ഫീയായി 30,000 രൂപയും താരം ചിലവഴിച്ചതായും റിപ്പോർട്ട് ഉണ്ട്. ഇതിനു മുൻപ് മൂബൈയിൽ താരം സ്വന്തമാക്കിയ വീട് ഇവിടെതന്നെയായിരുന്നു. അത് 17 കോടി രൂപ വില വരുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റാണ്. കെട്ടിടത്തിന്റെ പതിനാറാം നിലയിലാണ് താരത്തിന്റെ ഫ്ലാറ്റ്. ഇതിനു 2109 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ഇവിടെ മൂന്ന് കാർ പാർക്കിം​ഗ് സ്ലോട്ടുകളാണുള്ളത്.

കേരളത്തിൽ കൊച്ചിയിലാണ് താരം കുടുംബമായി താമസിക്കുന്നത്. ഇവിടെ തന്നെയാണ് അമ്മ മല്ലിക സുകുമാരന്റെയും വീട്. ഇന്ദ്രജിത്ത് സുകുമാരന്റെ പുതിയ വസതിയുടെ ഗൃഹപ്രവേശന ചടങ്ങുകൾ ഈയടുത്ത് നടന്നിരുന്നു. മുബൈയിലെ പ്രധാന ന​ഗരമാണ് പാലി ഹിൽ. ഇവിടെ നിന്ന് പ്രധാന മേഖലകളിലേയ്ക്കും തീരദേശ മേഖലകളിലേയ്ക്കും ഒരുപോലെ എത്തിച്ചേരാൻ സാധിക്കും. അതുകൊണ്ട് തന്നെ മിക്ക ബോളിവുഡ് താരങ്ങളും ഇവിടെയാണ് താമസിക്കുന്നത്. കുറഞ്ഞ കുറ്റകൃത്യ നിരക്കും സ്വകാര്യത ഉറപ്പാക്കുന്ന ലൊക്കേഷനും ചലച്ചിത്ര ലോകത്തെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സ്വസ്ഥമായി സമയം പങ്കിടാനുള്ള അവസരം സെലിബ്രിറ്റികൾക്ക് നൽകുന്നുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾക്കും കായിക താരങ്ങൾക്കും ഇവിടെ ആഡംബര വസതികളുണ്ട്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിങ്, ടെെ​ഗർ ഷ്രോഫ്, ക്രിക്കറ്റ് താരം കെ. എൽ. രാഹുൽ തുടങ്ങിയവർക്കെല്ലാം ഇവിടെ വസതികളുണ്ട്.