5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ‘അച്ഛൻ മരിച്ചപ്പോൾ ആളുകള്‍ ആര്‍പ്പുവിളിക്കാനും വിസിലടിക്കാനും തുടങ്ങി; ഞങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചില്ല’; പൃഥ്വിരാജ്

Prithviraj on Father Sukumaran's Death: അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്‍ക്ക് ഞങ്ങളുടെ വേദനയെ കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും തന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥയെ കുറിച്ചുമൊന്നും ചിന്തിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു.

Prithviraj Sukumaran: ‘അച്ഛൻ മരിച്ചപ്പോൾ ആളുകള്‍ ആര്‍പ്പുവിളിക്കാനും വിസിലടിക്കാനും തുടങ്ങി; ഞങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചില്ല’; പൃഥ്വിരാജ്
Prithviraj SukumaranImage Credit source: social media
sarika-kp
Sarika KP | Published: 20 Mar 2025 18:51 PM

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാൻ. ചിത്രം തീയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതിനിടെയിൽ ചിത്രത്തിന്റെ പ്രെമോഷൻ തിരക്കിലാണ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ. അത്തരത്തിൽ ഒരു തമിഴ് മാധ്യമത്തിനു പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ അന്തരിച്ച നടനും തന്റെ പിതാവുമായ സുകുമാരനെ പറ്റിയും താരം സംസാരിച്ചു. പിതാവിന്റെ വിയോ​ഗമുണ്ടായ സമയത്ത് ആരാധകരിൽ നിന്ന് വളരെ മോശമായ അനഭവമാണ് ഉണ്ടായതെന്നാണ് താരം പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.

തന്റെ കുട്ടിക്കാലം വളരെ സാധാരണമായിരുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. അതു പോലൊരു ബാല്യം തനിക്ക് തന്നതിന് മാതാപിതാക്കളോട് നന്ദി പറയുന്നു. താൻ സിനിമയുമായി ബന്ധപ്പെട്ട അല്ല വളർന്നതെന്നും വലിയൊരു താരത്തിന്റെ മക്കളാണെന്ന ബോധ്യത്തിമില്ലായിരുന്നുവെന്നും താരം പറയുന്നു.

Also Read:കൊച്ചിയിലെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ മമ്മൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇത്

ആ കാലത്ത് ഒരു സെലിബ്രിറ്റി മരിച്ചാൽ എല്ലാവർക്കും കാണാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ ആ കാര്യം താൻ ഏറ്റവും വെറുക്കുന്നുവെന്നാണ് താരം പറയുന്നത്. ഇതിനു കാരണമായി നടൻ പറയുന്നത് ആ സമയത്ത് അവിടെ മരിച്ച ആളുടെ കുടുംബവും അവിടെയുണ്ടാകും. അവരുടെ ഹൃദയം തകര്‍ന്നിരിക്കുന്ന സമയമാണത്. അതുകൊണ്ട് സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് താരം പറയുന്നത്. തനിക്കും ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടെന്നും താരം പറയുന്നു.

തന്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ പൊതുദർശനത്തിനു വച്ചിരുന്നു. വീട്ടിലേക്ക് അദ്ദേഹത്തെ കാണാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോള്‍ വീടിന് പുറത്ത് നിന്ന ആരാധകര്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു. ഈ സമയം ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്. തന്റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകള്‍ അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും തനിക്ക് നല്ലത് പോലെ ഓര്‍മ്മയുണ്ടെന്നും എന്നാൽ നല്ല ഓര്‍മ്മയല്ലെന്നും താരം പറയുന്നു. അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്‍ക്ക് ഞങ്ങളുടെ വേദനയെ കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും തന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥയെ കുറിച്ചുമൊന്നും ചിന്തിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു.