Actor Prasanth: ഒരു വെറൈറ്റിക്ക് ബൈക്ക് ഓടിച്ചു കൊണ്ട് അഭിമുഖം, ഹെൽമെറ്റും വെച്ചില്ല ; നടൻ പ്രശാന്തിന് പിഴ
Actor Prasanth Bike Video: തമിഴ് നടൻ പ്രശാന്തിന്റെ പുതിയ അഭിമുഖം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. താരത്തിന്റെ 'അന്ധകൻ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് കൊടുത്ത അഭിമുഖമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
തമിഴകത്തിൽ ഒരു കാലത്തു മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് പ്രശാന്ത്. നീണ്ട ഇടവേളയ്ക്കു ശേഷം പ്രശാന്ത് വീണ്ടും ‘അന്ധകൻ’ എന്ന സിനിമയിലൂടെ തിരിച്ചു വരുകയാണ്. അന്ധകൻ സിനിമയുടെ പ്രചാരണത്തിനായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ പ്രശാന്തിനെ കുരുക്കിലാക്കിയിരിക്കുന്നത്. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അഭിമുഖം നടത്തുന്നത് ഒരു ട്രെൻഡ് ആയിരുന്നു, പക്ഷെ ഇപ്പോൾ അതൊരു പതിവായി. അതുപോലെ ഒരു വ്യത്യസ്തതക്ക് വേണ്ടി ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ അഭിമുഖം നടത്തിയതാണ്, പക്ഷെ ഹെൽമെറ്റ് വെക്കാത്തത്കൊണ്ട് പോലീസ് പിഴ ചുമത്തി.
അന്ധകന്റെ പ്രചാരണത്തിനായി തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനെക്കുറിച്ചും എല്ലാമാണ് അഭിമുഖത്തിൽ പറയുന്നത്. അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ചിലർ ചെന്നൈ ട്രാഫിക് പോലീസിനെ എക്‌സിൽ ടാഗ് ചെയ്യുകയായിരുന്നു.
#ActionTaken on reported violation.#GreaterChennaiTraffic https://t.co/bAZecvNYgn pic.twitter.com/TqJVoLi9MT
— Greater Chennai Traffic Police (@ChennaiTraffic) August 1, 2024
ചെന്നൈ ട്രാഫിക് പോലീസ് പ്രശാന്തിനും അവതാരികയ്ക്കും എതിരെ ഹെൽമെറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ ഈടാക്കി. പിന്നീട് ഈ വിഷയത്തിൽ വിശദീകരണവുമായി പ്രശാന്ത് തന്നെ രംഗത്തെത്തി.
“ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തിരുന്നു. ഞങ്ങൾ ഹെൽമറ്റ് ധരിക്കാതിരുന്നത് നിങ്ങൾ കണ്ടിരിക്കും. അത് ആ ഷോയ്ക്കുവേണ്ടി മാത്രമായിരുന്നു. പക്ഷേ നിങ്ങൾ വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണം. ഞാനെപ്പോഴും വാദിക്കുന്ന കാര്യമാണിത്. അഭിമുഖത്തിനിടെ ഹെൽമറ്റ് ധരിച്ചാൽ ഞങ്ങൾ പറയുന്നത് കേൾക്കാൻ കഴിയില്ല എന്നതിനാലാണ് അതൊഴിവാക്കിയത്. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹെൽമറ്റ് ധരിക്കൂ, സുരക്ഷിതരാവൂ.” പ്രശാന്ത് പറഞ്ഞു.
READ MORE: സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു; ടീസർ പുറത്തിറക്കി നെറ്റ്ഫ്ലിക്സ്
ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം ‘അസാധുൻ’- ന്റെ റീമെയ്ക് ആണ് അന്ധകൻ. ഈ മാസം 9ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയ ആനന്ദ്, സിമ്രൻ, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന ‘ദി ഗോട്ട്’ ആണ് പ്രശാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രം.