Sivaji Ganesan-Prabhu: ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കണം; പ്രഭു കോടതിയിൽ

Prabhu Approaches Madras High Court: സഹോദരങ്ങൾ തമ്മിൽ പരസ്പര ധാരണയിലെത്തിയ ശേഷം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചു കൊണ്ടാണ് പ്രഭു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

Sivaji Ganesan-Prabhu: ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കണം; പ്രഭു കോടതിയിൽ

ശിവാജി ഗണേശൻ, പ്രഭു

nandha-das
Published: 

28 Mar 2025 07:17 AM

ചെന്നൈ: അന്തരിച്ച നടൻ ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ. ചെന്നൈ ടി നഗറിലെ ശിവാജി ഗണേശന്റെ വസതിയായ ‘അണ്ണൈ ഇല്ല”ത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ ആണ് പ്രഭു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സഹോദരങ്ങൾ തമ്മിൽ പരസ്പര ധാരണയിലെത്തിയ ശേഷം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചു കൊണ്ടാണ് പ്രഭു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസിന്റെ ബെഞ്ചിന് മുൻപാകെ ഏപ്രിൽ മൂന്നിന് ഹർജിയിൽ വാദം കേൾക്കും.

ശിവാജി ഗണേശന്റെ സ്വത്തുക്കൾ പ്രഭുവും സഹോദരൻ രാംകുമാറും അനധികൃതമായി തട്ടിയെടുത്തെന്ന് കാണിച്ച് പെണ്മക്കളായ ശാന്തിയും തേന്മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അറിവില്ലാതെ ചില സ്വത്തുക്കൾ വിറ്റെന്നും, മറ്റ് ചിലത് അവരുടെ ആണ്മക്കളുടെ പേരിലാക്കിയെന്നും, പ്രഭുവും രാംകുമാറും ചേർന്ന് വ്യാജ വിൽപത്രം തയ്യാറാക്കി കബളിപ്പിച്ചുവെന്നുമാണ് പരാതി. കൂടാതെ അമ്മയുടെ സ്വത്തിന്റെ പത്ത് കോടിയോളം വിലമതിക്കുന്ന 1000 പവൻ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെ നൽകാതെ വഞ്ചിച്ചതായും പരാതിയിൽ പറയുന്നു.

ALSO READ: സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്; ‘എമ്പുരാന്‍’ ബഹിഷ്‌കരണത്തെ തള്ളി എം.ടി രമേശ്

സിനിമകളിൽ അഭിനയിച്ചതിൽ നിന്ന് ലഭിച്ച പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശൻ ചെന്നൈയിൽ പലയിടങ്ങളിലും സ്വത്തുക്കൾ വാങ്ങിയിരുന്നു. ഇവയ്‌ക്കെല്ലാം ചേർത്ത് നിലവിൽ ഏകദേശം 271 കോടി മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2001 ജൂലൈ 21നാണ് ശിവാജി ഗണേശൻ അന്തരിച്ചത്.

Related Stories
L2 Empuraan: എമ്പുരാന്റെ വിജയം മലയാള സിനിമയുടെ തന്നെ ഐഡന്റിറ്റി മാറ്റും; അത് വലിയ ആലോചനകൾക്ക് സാധ്യത നൽകുന്നു എന്ന് ബേസിൽ ജോസഫ്
Tovino Thomas: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Phani Movie: ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം; ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
L2 Empuraan: അതെല്ലാം നടന്ന കാര്യമല്ലേ, മാങ്ങയുള്ള മരത്തിലല്ലേ ആളുകള്‍ കല്ലെറിയൂ; എമ്പുരാന്‍ വിവാദങ്ങളില്‍ ഷീല
പനിയും ജലദോഷവും പിടിക്കാതിരിക്കാനൊരു വഴി
കെ ഡ്രാമ പ്രിയരാണോ? ഇവയൊന്ന് കണ്ട് നോക്കൂ
തിളച്ച ചായ അതുപോലെ കുടിച്ചാല്‍ ഈ രോഗം ഉറപ്പ്‌
നെയ്യ് ഈ സമയത്ത് കഴിക്കുന്നവരാണോ നിങ്ങൾ?