Nivin Pauly: ‘എൻ്റെ പൊന്നോ ഇത് നമ്മുടെ ജോർജ് അല്ലേ’; വൈറലായി നിവിന്‍ പോളിയുടെ പ്രേമം ലുക്ക്
Actor Nivin Pauly New Look Goes Viral: ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നാണ് പലരും ചോദിക്കുന്നത്. നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഉണ്ടാകാൻ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാൻ സാധിക്കും.

ഏറെ ആരാധകരുള്ള താരമാണ് നടൻ നിവിൻ പോളി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരു സമയത്ത് യുവാക്കളുടെ ഹരമായിരുന്നു നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. ഇതിനിടെയിൽ ബോഡി ഷെയിമിങിന്റെ പേരിലും താരം ഒരുപാട് വിമർശനങ്ങൾ നേരിട്ടു. എന്നാൽ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് താരം.
ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി താരം എത്തുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഖത്തറിൽ ഫെബ്രുവരി 14 ന് വൈകിട്ട് ഏഴരയ്ക്ക് താൻ എത്തുന്നുണ്ടെന്നും എല്ലാം മലയാളികളെയും അവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞാണ് വീഡിയോ. പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുമായി എത്തുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നാണ് പലരും ചോദിക്കുന്നത്. നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഉണ്ടാകാൻ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാൻ സാധിക്കും. ‘മലരേ’.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
#NivinPauly Rebuilding Phase! pic.twitter.com/HJtRAneZ0h
— G.O.A.T𓃵🦉 (@QuereshiAbraam) February 13, 2025
Also Read: ഞാനാണ് സന്യാസം സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് 50 ദിവസത്തേക്കുള്ള വാര്‍ത്തയായിരുന്നു: നിഖില വിമല്‍
” എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ ” ❣️🥹🤌 #Nivinpaulypic.twitter.com/je5E3YLkQX
— AKP (@akpakpakp385) February 13, 2025
അതേസമയം ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളീ ഫ്രം ഇന്ത്യ’ ആണ് ഒടുവിലിറങ്ങിയ താരത്തിന്റെ ചിത്രം. എന്നാൽ ചിത്രം അത്ര വിജയകരമായില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി വരാനുള്ള നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ നിവിൻ പോളി ഇതുവരെ കാണാത്ത ലുക്കിലാകും എത്തുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മലയാളത്തിൽ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.