5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: ‘ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ; ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി’; നടന്‍ നിവിന്‍ പോളി

Actor Nivin Pauly At Nilambur Pattulsavam: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി പറയാൻ ഇതുവരെ ഒരു വേദ് കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിന്‍ പറഞ്ഞു.

Nivin Pauly: ‘ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ; ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി’; നടന്‍ നിവിന്‍ പോളി
Nivin Pauly Image Credit source: facebook
sarika-kp
Sarika KP | Updated On: 20 Jan 2025 16:22 PM

തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്ന ജനങ്ങൾ‌‌ക്ക് നന്ദിയെന്ന് നടൻ നിവിൻ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാ​ഗമായി നടന്ന ​ഗോകുലം നൈറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. അടുത്തിടെയുണ്ടായ പ്രശ്നങ്ങൾക്കുശേഷം താൻ പുറത്ത് പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ലെന്നും ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നതെന്നുമാണ് താരം പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി പറയാൻ ഇതുവരെ ഒരു വേദ് കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിന്‍ പറഞ്ഞു. തന്റെ നാടായ ആലുവയിലെ ശിവരാത്രി ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് നിലമ്പൂരിലെ ഈ പാട്ടുത്സവമെന്നും നിവിൻ പറഞ്ഞു. 2018ലുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിൽ മുഴു‌വൻ വെള്ളം കയറിയിരുന്നുവെന്നും അവസാനം വീട് പുതുക്കി പണിയേണ്ടി വന്നുവെന്നും താരം പറയുന്നു. ആസമയത്ത് തന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് ഉപയോ​ഗിക്കണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയിൽ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും നിവിൻ പറഞ്ഞു.

Also Read:ദുൽഖർ സൽമാന്റെ ബോഡി​ഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം

നിവിൻ പോളിയുടെ വാക്കുകൾ

‘‘ഒരുപാട് നാളുകൾക്ക് ശേഷമാണ് നിലമ്പൂരിലേക്ക് വരുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഒരുപാട് നാളുകൾക്കുശേഷമാണ് നിൽക്കുന്നത്. ഇവിടെ വന്നപ്പോൾ എനിക്ക് ഓർമ്മ വന്നത്, എന്റെ വീട് ആലുവയിലാണ്. ആലുവ ശിവരാത്രി ഇതുപോലെ നടക്കാറുണ്ട്. 2018-ൽ വെള്ളപൊക്കം വന്നപ്പോൾ വീട്ടിൽ മുഴുവൻ വെള്ളം കയറിയിരുന്നു, വീട് മൊത്തത്തിൽ പുതുക്കി പണിയേണ്ടി വന്നു. അന്ന് എന്റെ ഏറ്റവും വലിയ ആ​ഗ്രഹം നിലമ്പൂർ തേക്ക് വച്ച് വീട് പണിയണമെന്നായിരുന്നു. അതിനു വേണ്ടി ഇവിടെ വന്ന് മരങ്ങൾ എല്ലാം എടുത്തിരുന്നു. അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നതാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു.‘‘

നിങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സനേഹത്തിനും നന്ദിയെന്നും. ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. ആ പ്രോത്സാഹനവും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് നടൻ നിവിൻ പോളിക്കെതിരായി ലൈം​ഗികാരോപണം ഉയർന്നത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നിവിനെതിരെയുണ്ടായ ആരോപണം. എന്നാൽ ഇക്കാര്യം നിഷേധിച്ച് അന്ന് തന്നെ നിവിൻ മാധ്യമങ്ങളെ കണ്ടു. പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും താരം അറിയിച്ചു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.