Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ

Actor Navas Vallikkunnu Lost 40,000 Rupees: അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നവാസ് വള്ളിക്കുന്ന് നൽകിയ അഭിമുഖത്തിൽ ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമായതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു.

Navas Vallikkunnu: അൻപോട് കണ്മണി ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ

Navas Vallikkunnu

Updated On: 

19 Jan 2025 12:00 PM

‘കപ്പേള’, ‘സുഡാനി ഫ്രം നൈജീരിയ’, ‘തമാശ’, ‘നാരദൻ’ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നവാസ് വള്ളിക്കുന്ന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി മനസ് കവർന്ന താരം വില്ലൻ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. അർജുൻ അശോകൻ നായക വേഷത്തിൽ എത്തുന്ന ‘അൻപോട് കണ്മണി’ എന്ന ചിത്രത്തിലും നവാസ് വള്ളിക്കുന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 24-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. അതിനാൽ സിനിമയിലെ താരങ്ങൾ എല്ലാം ഇപ്പോൾ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ്.

അടുത്തിടെ, സിനിമയുടെ പ്രമോഷന്റെ ഭാഗമായി നവാസ് വള്ളിക്കുന്ന് നൽകിയ അഭിമുഖത്തിൽ ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമായതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ‘അൻപോട് കണ്മണി’യുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് നവാസ് തട്ടിപ്പിനിരയായത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞുവെന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് നടന് പൈസ നഷ്ടമായത്. പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരികെ ലഭിച്ചതുമില്ല.

ALSO READ: ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല

“കാരവാനിൽ ഇരിക്കുന്ന സമയത്താണ്, ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞ് ഫോണിൽ ഒരു ലിങ്ക് വരുന്നത്. ലിങ്കിൽ കയറിയപ്പോൾ ഒടിപി നൽകാൻ ആവശ്യപ്പെട്ടു. ഒടിപി കൊടുത്തതും അക്കൗണ്ടിൽ നിന്ന് 40000 രൂപ നഷ്ടമായി. പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരികെ ലഭിക്കില്ലെന്ന് അവരും പറഞ്ഞു. എങ്കിലും ഞാൻ എന്നും അക്കൗണ്ട് നോക്കും. പക്ഷെ ഇതുവരെ പൈസ തിരികെ ലഭിച്ചില്ല. “നവാസ് വള്ളിക്കുന്ന് പറഞ്ഞു.

ലിജു തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അൻപോട് കണ്മണി’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് അർജുൻ അശോകനും അനഘ നാരായണനുമാണ്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രത്തിന്റെ നിർമാണം. തിരക്കഥ രചിച്ചത് അനീഷ് കൊടുവള്ളിയാണ്. നവാസ് വള്ളിക്കുന്ന്, അൽത്താഫ് സലിം, ഉണ്ണി രാജ, മാല പാർവതി, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സരിൻ രവീന്ദ്രൻ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. സാമുവൽ എബിയാണ് സംഗീതം.

Related Stories
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?