5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Naslen: അദ്ദേഹം ആദ്യം ഓര്‍ത്തത് എന്റെ പേരാണ്, അതില്‍ ഒരുപാട് സന്തോഷം: നസ്‌ലെന്‍

Naslen About Prithviraj: തണ്ണീര്‍മത്തന് ശേഷം ഒട്ടനവധി സിനിമകളിലേക്കാണ് താരത്തിന് അവസരം ലഭിച്ചത്. അതില്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമാണ് പ്രേമലു. പ്രേമലുവില്‍ നായകനായാണ് നസ്‌ലെന്‍ എത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു പ്രേമലു. സച്ചിന്‍ സന്തോഷ് എന്ന കഥാപാത്രത്തേയാണ് പ്രേമലുവില്‍ നസ്‌ലെന്‍ അവതരിപ്പിച്ചത്.

Naslen: അദ്ദേഹം ആദ്യം ഓര്‍ത്തത് എന്റെ പേരാണ്, അതില്‍ ഒരുപാട് സന്തോഷം: നസ്‌ലെന്‍
നസ്‌ലെന്‍ (Image Credits: Instagram)
shiji-mk
Shiji M K | Published: 04 Nov 2024 09:21 AM

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് നസ്‌ലെന്‍ കെ ഗഫൂര്‍. ആ ചിത്രം തന്നെയാണ് നസ്‌ലെനെ എല്ലാവരുടെയും പ്രിയങ്കരനാക്കി മാറ്റിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ താരം പറയുന്ന ഓരോ ഡയലോഗിനും നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചിരുന്നത്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടന്മാരുടെ കൂട്ടത്തില്‍ നസ്‌ലെനും ഒരു വലിയ സ്ഥാനമുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു നസ്‌ലെന്‍.

തണ്ണീര്‍മത്തന് ശേഷം ഒട്ടനവധി സിനിമകളിലേക്കാണ് താരത്തിന് അവസരം ലഭിച്ചത്. അതില്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമാണ് പ്രേമലു. പ്രേമലുവില്‍ നായകനായാണ് നസ്‌ലെന്‍ എത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു പ്രേമലു. സച്ചിന്‍ സന്തോഷ് എന്ന കഥാപാത്രത്തേയാണ് പ്രേമലുവില്‍ നസ്‌ലെന്‍ അവതരിപ്പിച്ചത്. സച്ചിന്റെയും അമല്‍ ഡേവിസിന്റെയും തമാശകള്‍ കേട്ടും ജനം ആര്‍ത്തുചിരിച്ചു.

Also Read: Vani Viswanath: മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ…; അതിനുശേഷം ‘കൈ ഉയരാൻ’ തുടങ്ങി, വാണി വിശ്വനാഥ്

നേരത്തെ നസ്‌ലെനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും ഏറ്റെടുത്തിരുന്നു. 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനും റോഷന്‍ മാത്യുവിനുമൊപ്പം നസ്‌ലെനും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് നസ്‌ലെനെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നത്. നസ്‌ലെന്‍ വലിയ സ്റ്റാറാകുമെന്നും മിടുക്കനാണെന്നുമാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്. പൃഥ്വിരാജ് ഇക്കാര്യം പറയുന്ന വീഡിയോയും വലിയ തോതില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ തന്നെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. പൃഥ്വിരാജ് തന്നെ കുറിച്ച് സംസാരിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നാണ് നസ്‌ലെന്‍ പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘രാജുവേട്ടന്‍ എന്നെ കുറിച്ച് പറയുന്ന വീഡിയോ കാണുമ്പോള്‍ വലിയ സന്തോഷം തോന്നും. ഇന്റര്‍വ്യൂവില്‍ ആ ചോദ്യം ചോദിച്ച സമയത്ത് അദ്ദേഹം ആദ്യം ഓര്‍ത്തത് എന്റെ പേരാണ്. അങ്ങനെ ഓര്‍ത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. അതില്‍ ഒരുപാട് അഭിമാനവുമുണ്ട്. ഇവരുടെ അടുത്ത് നിന്നെല്ലാം ലഭിക്കുന്ന സ്‌നേഹം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും സ്വപ്‌നം കാണുന്നതിലും അപ്പുറത്താണ്. പിന്നെ രാജുവേട്ടന്റെ പ്രഡിക്ഷന്‍സ് വലിയ വൈറലാണ്, അദ്ദേഹം ഇലുമിനാറ്റി ആണല്ലോ,’ നസ്‌ലെന്‍ പറയുന്നു.

Also Read: Sanju Sivram: അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ എന്ന ചിത്രമാണ് നസ്‌ലെന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. നവംബര്‍ 7നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ശ്രീ ഗോകുലം മൂവിന്റെ ബാനറില്‍ ഗോകുലും ഗോപാലനും ഡോ.പോള്‍സ് എന്റര്‍ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസും കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഐ ആം കാതലന്‍ ഒരു റൊമാന്റിക് ചിത്രം മാത്രമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗിരീഷ് എഡിയുടെ പതിവ് ജോണറില്‍ നിന്ന് മാറിയുള്ള ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.