AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Naslen: ‘ഉളുപ്പുവേണം നസ്ലൻ, വിന്‍സിയെ കണ്ട് പഠിക്ക്, ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്’; വിമർശനം

Jimshi Khalid Shared a Post with Director Khalid Rahman:ഈ ചെറുകനല്‍ ഇനി മുമ്പെങ്ങും ഇല്ലാത്ത വിധം ആളിപ്പടരും എന്നാണ് ചിത്രത്തോടൊപ്പം ജിംഷി കുറിച്ചത്. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

Naslen: ‘ഉളുപ്പുവേണം നസ്ലൻ, വിന്‍സിയെ കണ്ട് പഠിക്ക്, ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്’; വിമർശനം
Naslen, director Khalid Rahman
sarika-kp
Sarika KP | Published: 29 Apr 2025 14:48 PM

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടൻ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റും പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്തതും വലിയ വിവാദമാകുന്നതിനിടെയിലാണ് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലാകുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിനാണ് ഇരുവരും പോലീസ് പിടിയിലായത്. സ്വന്തം ചിത്രം ആലപ്പുഴ ജിംഖാന തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ലഹരി കേസിൽ അറസ്റ്റിലായത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് സംവിധായകര്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ ഖാലിദ് റഹ്‌മാന്റെ സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Also Read:‘ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല’; റാപ്പർ വേടൻ

ആലപ്പുഴ ജിംഖാന സിനിമയുടെ ഛായാഗ്രാഹകൻ കൂടിയാണ് ജിംഷി. പോസ്റ്റിൽ റഹ്‌മാനൊപ്പമുള്ള തന്റെ ചിത്രമാണ് ജിംഷി പങ്കുവച്ചിരിക്കുന്നത്. എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി. ഈ ചെറുകനല്‍ ഇനി മുമ്പെങ്ങും ഇല്ലാത്ത വിധം ആളിപ്പടരും എന്നാണ് ചിത്രത്തോടൊപ്പം ജിംഷി കുറിച്ചത്. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നടൻ നസ്‍ലിൻ, ലുക്മാൻ അവറാൻ, ശ്രീനാഥ്‌ ഭാസി തുടങ്ങിയവര്‍ ചിത്രത്തിനു കമന്റുമായി എത്തി.

 

 

View this post on Instagram

 

A post shared by Jimshi Khalid (@jimshi_khalid)

പോസ്റ്റിന് താഴെ നസ്ലന്‍ ലവ് ഇമോജി പങ്കുച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് എത്തുന്നത്. ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ , വിന്‍സി അലോഷ്യസിനെപ്പോലെ നിലപാട് എടുക്ക്, ‘നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’, ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ തുടങ്ങിയ വിമര്‍ശന കമന്‍റുകള്‍ വരുന്നത്.