5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nagarjuna: ‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ദി എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു നീക്കിയത് വേദനിപ്പിച്ചു’; നാ​ഗാർജുന

തെലുങ്ക് സൂപ്പർ താരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിം​ഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്രാ) അധികൃതർ പൊളിച്ച് നീക്കിയത്. ഇതിനു പിന്നാലെ അധികൃതരുടെ നടപടിക്കെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം.

Nagarjuna: ‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ദി എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു നീക്കിയത് വേദനിപ്പിച്ചു’; നാ​ഗാർജുന
sarika-kp
Sarika KP | Published: 25 Aug 2024 15:30 PM

കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് സൂപ്പർ താരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിം​ഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്രാ) അധികൃതർ പൊളിച്ച് നീക്കിയത്. ഇതിനു പിന്നാലെ അധികൃതരുടെ നടപടിക്കെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. നടപടി വേദനിപ്പിച്ചുവെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കോടതി തീര്‍പ്പ് കല്പിച്ചിരുന്നെങ്കില്‍ താൻ തന്നെ അത് പോളിച്ച് നീക്കിയേനെയെന്നും താരം പറഞ്ഞു.

‌എൻ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ നിയമവിരുദ്ധമായ രീതിയിൽ പൊളിച്ചതിൽ വേദനയുണ്ട്. നിലവിലുള്ള സ്റ്റേ ഉത്തരവുകൾക്കും കോടതി കേസുകൾക്കും വിരുദ്ധമാണ് ഇത്. സംഭവത്തിൽ അധികൃതർക്കെതിരെ കോടതിയെ സമീപിക്കും. നിയവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സ്ഥലമിരിക്കുന്നത് പാട്ട ഭൂമിയിലാണ്. ഒരിഞ്ച് സ്ഥലം പോലും കൈയ്യേറിയിട്ടില്ല. പോളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പോസ്റ്റിൽ പറയുന്നു. അധികൃതരുടെ തെറ്റായ നടപടിക്കെതിരെ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.

 

വെള്ളിയാഴ്ചയാണ് നാഗാര്‍ജുനയുടെ ദ എന്‍ കണ്‍വെന്‍ഷന്‍ സെന്റർ പൊളിച്ചുനീക്കിയത്. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചുനീക്കല്‍. എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ടായിരുന്നു കെട്ടിട നിർമാണം നടന്നതെന്നായിരുന്നു ആരോപണം. തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കർ കെട്ടിടം നിർമ്മിക്കാൻ കയ്യേറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ തീരുമാനം.

താരത്തിന്റെ ഉടമസ്ഥതയിൽ വരുന്ന ഈ ണ്‍വെന്‍ഷന്‍ സെന്റർ ആന്ധ്രയിൽ ഏറെ പ്രശസ്തമാണ്. ആഡംബര വിവാഹങ്ങളും കോര്‍പ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം ഇവിടെ നടന്നിരുന്നു.