5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mukesh Me Too Allegation: എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങളില്‍ പ്രതികരിച്ച് മുകേഷ്‌

Hema Committee Report: കാസ്റ്റിങ് സംവിധായികയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധികാരമുള്ളവര്‍ക്ക് വേണ്ടിയാണ് നിയമം ഉള്ളതെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതാനാകുമോ എന്നും അവര്‍ ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.

Mukesh Me Too Allegation: എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങളില്‍ പ്രതികരിച്ച് മുകേഷ്‌
സംവിധായികയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി, നടനും എംഎല്‍എയുമായ മുകേഷ്‌ (Social Media Image)
shiji-mk
Shiji M K | Updated On: 25 Aug 2024 15:35 PM

പത്തനംതിട്ട: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഭരണപക്ഷമല്ല. തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ കയറി ഇറങ്ങാം. സിപിഎം എംഎല്‍എ അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അവര്‍ അന്ന് പലതവണ ഫോണ്‍വിളിച്ചുവെന്നും താന്‍ എടുത്തില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിങ് സംവിധായികയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധികാരമുള്ളവര്‍ക്ക് വേണ്ടിയാണ് നിയമം ഉള്ളതെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതാനാകുമോ എന്നും അവര്‍ ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.

‘ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണകൂടത്തിന് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ നിരനിരയായി അണിനിരക്കുന്നത് കാണുമ്പോള്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സിനിമാ രംഗം മൊത്തം നിശബ്ദയില്‍ ഇരിക്കുന്നതാണ് കാണുന്നത്.

Also Read: Manju Warrier: ‘ഒന്നും മറക്കരുത്’; വിവാദങ്ങൾക്കിടെ ചർച്ചയായി മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

അധികാരത്തിലിരിക്കുന്നവര്‍ക്ക് അനുയോജ്യമായ നിയമങ്ങള്‍ വളച്ചൊടിക്കുന്ന ഈ കാഴ്ചകള്‍ മുന്നിലുള്ളപ്പോള്‍, കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാനാകും? വിശ്വസിക്കണോ? ഈ സിസ്റ്റം ചരക്കായി മാറിയിരിക്കുന്നു, അതിലേക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലാന്‍ ഞാനില്ല. അത് എന്നെ ആഴത്തില്‍ ദുഃഖിപ്പിക്കുന്നു,’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ അവര്‍ പറയുന്നു.

2018ലാണ് മുകേഷിനെതിരെ ഇവര്‍ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു ആരോപണം. കോടീശ്വരന്‍ എന്ന പരിപാടിയുടെ സംവിധായികയായി ജോലി ചെയ്യുന്നതിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തനിക്ക് 20 വയസായിരുന്നു പ്രായം. പരിപാടിയുടെ സമയത്ത് മുകേഷ് തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിക്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

എന്നാല്‍ വഴങ്ങാതായതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും അന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായിരുന്ന ഡെറിക് ഓബ്രയാന്‍ ആയിരുന്നു. ആ ടീമിലെ ഏക വനിത അംഗമായിരുന്നു അവര്‍. രാത്രി നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങിയതോടെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ മുറിയില്‍ താമസിക്കേണ്ടതായി വന്നു.

പിന്നീട് റൂം മാറ്റിയപ്പോള്‍ എന്തിനാണ് അത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണെന്നാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞിരുന്നു. എക്‌സില്‍ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം.

അതേസമയം, ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ബാബുരാജ് ആ സ്ഥാനത്തേക്ക് എത്തുമെന്ന വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിന്റെ രാജിയെ തുടര്‍ന്ന് മറ്റന്നാള്‍ അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്കാണ് പകരം ചുമതല നിര്‍വഹിക്കുന്നത് എന്നാണ് ബാബുരാജ് അറിയിച്ചത്. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിനുശേഷം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്.

Also Read: Hema Committee Report: ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് ആരും മറക്കരുത്’; ഗീതു മോഹൻദാസ്

അതേസമയം, ലൈംഗികാരോപണ പരാതി ഉയര്‍ന്നിരുന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി നടി രംഗത്തുവന്നത്. രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിയുന്നതായി രഞ്ജിത്ത് അറിയിക്കുകയായിരുന്നു.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി മുന്നോട്ട് വന്നത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.