5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.

ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
sarika-kp
Sarika KP | Published: 05 Sep 2024 21:59 PM

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആലുവ സ്വദേശിയായ നടി പരാതി നൽകിയിരുന്നു. ഈ കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്യരുതെന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.

എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രൊസിക്യൂഷന്‍ നിലപാടെടുത്തിരുന്നു. 2009-ലാണ് ആലുവ സ്വ​ദേശിയായ നടിയെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Also read-Nivin Pauly: ‘ആ ദിവസം നിവിൻ എൻ്റെ കൂടെയായിരുന്നു’; തെളിവ് നിരത്തി വിനീത് ശ്രീനിവാസൻ

അതേസമയം മണിയൻപിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ മണിയൻപിള്ള നൽകിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയത് എന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാമെന്ന് അറിയിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഇതിനു പുറമെ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ‌പത്ത് ദിവസത്തിനകം ഇത് സമർപ്പിക്കാനാണ് ഉത്തരവ്. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നോര്‍ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം നടൻ നിവിൻ പോളിക്കെതിരെയുണ്ടായ ആരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം നിവിൻ തൻ്റെ കൂടെ കൊച്ചിയിലായിരുന്നുയെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈയ്യിലുണ്ടെന്നും വിനീത് പറഞ്ഞു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് തെളിവുകൾ നിരത്തി വ്യക്തമാക്കി. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിവിൻ പോളി ദുബായിൽ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി.