Besty Audio Launch: ‘ബെസ്റ്റി’ എത്തുന്നു ലാലേട്ടനൊപ്പം; ആദ്യ ഗാനം ഉടൻ

Mohanlal to Launch Besty Movie First Song: തെറ്റിദ്ധാരണകൾ മൂലം വിവാഹമോചനത്തിൽ ഏർപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് ഒരു സുഹൃത്ത് സഹായത്തിനായി കടന്നു വരുന്നതും, അതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെയുമാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

Besty Audio Launch: ബെസ്റ്റി എത്തുന്നു ലാലേട്ടനൊപ്പം; ആദ്യ ഗാനം ഉടൻ

'ബെസ്റ്റി' പോസ്റ്റർ

Updated On: 

04 Jan 2025 17:49 PM

ഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രമാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബെസ്റ്റി’ ജനുവരി 24ന് തീയേറ്ററുകളിലേക്ക്. ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ വ്യക്തിയാണ് ഷാനു സമദ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ബെസ്റ്റിയിലെ ആദ്യ ഗാനം നടൻ മോഹൻലാൽ സോഷ്യൽ മീഡിയ പേജിലൂടെ ജനുവരി അഞ്ചിന് വൈകീട്ട് ഏഴ് മണിക്ക് റിലീസ് ചെയ്യും. കൂടാതെ, അതേ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടക്കും. കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ വെച്ച് നടക്കുന്ന ഓഡിയോ ലോഞ്ചിൽ താരങ്ങളും അണിയറ പ്രവർത്തകരും അണിനിരക്കും.

തെറ്റിദ്ധാരണകൾ മൂലം വിവാഹമോചനത്തിൽ ഏർപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് ഒരു സുഹൃത്ത് സഹായത്തിനായി കടന്നു വരുന്നതും, അതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. നർമ്മ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ഔസേപ്പച്ചൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കൂടാതെ, പഴയ മാപ്പിള പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി തുടങ്ങിയ ലൊക്കേഷനുകളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം.

ALSO READ: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർക്ക് പുറമെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, നിർമ്മൽപാലാഴി, അബുസലിം, അംബി നീനാസം, ഉണ്ണിരാജ, നസീർ സംക്രാന്തി, തിരു, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, ശ്രീയ, മനോഹരിയമ്മ, ദീപ, സന്ധ്യമനോജ്‌, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ജിജു സണ്ണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റിംഗ്.

കഥ – പൊന്നാനി അസീസ്, പ്രൊഡക്ഷൻ ഇൻ ചാർജ് – റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ – ഔസേപ്പച്ചൻ, ഗാനരചന – ഷിബു ചക്രവർത്തി, ജലീൽ കെ, ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം – ഔസേപ്പച്ചൻ, മൊഹ്‌സിൻ കുരിക്കൾ, അൻവർ അമൻ, ശുഭം ശുക്ല, അഷറഫ് മഞ്ചേരി, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – സെന്തിൽ പൂജപ്പുര, അസോസിയറ്റ് ഡയറക്ടർ – തൻവീർ നസീർ, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്, കല – ദേവൻകൊടുങ്ങല്ലൂർ, ചമയം – റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ് – അജി മസ്കറ്റ് – സംഘട്ടനം, ഫിനിക്സ്പ്രഭു, കോസ്റ്റ്യൂം – ബ്യൂസിബേബി ജോൺ, കൊറിയോഗ്രാഫി – രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര സൗണ്ട് ഡിസൈൻ – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ – തുഫൈൽ പൊന്നാനി,  സഹ സംവിധാനം – റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ