സത്യസന്ധമായി നിര്‍മിച്ച സിനിമ, ഇത്രയും സ്നേഹത്തോടെ ‘തുടരും’ സ്വീകരിച്ചതിന് നന്ദി; മോഹന്‍ലാല്‍
Mohanlal About Thudarum:പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് തുടരും. കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിവസം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഹൃദയസ്പർശിയായ പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
തുടരും സിനിമയെ ഹൃദയം തുറന്ന് സ്വീകരിച്ചതിന് അതിന്റെ ആത്മാവ് കണ്ടതിനും നന്ദിയെന്നാണ് മോഹൻലാൽസ കുറിപ്പിൽ പറയുന്നത്. സത്യസന്ധതയോടെ എടുത്ത ചിത്രം പ്രേക്ഷകരെങ്കിൽ പ്രതീക്ഷിച്ച പ്രതിധ്വനി ഉണ്ടാക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും ഇതാണ് ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലമെന്നും മോഹൻലാൽ കുറിച്ചു. ചിത്രം കണ്ട് ഓരോരുത്തരും അയക്കുന്ന സന്ദേശവും അഭിനന്ദനവും കണ്ട് മറുപടി പറയാൻ വാക്കുകൾ ഇല്ല. ചിത്രത്തെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ചതിനു നന്ദി. ഈ നന്ദി തന്റെത് മാത്രമല്ലെന്നും ഈ ടീമിന്റെ കൂടെയാണെന്നും മോഹൻലാൽ പറഞ്ഞു.
Also Read:‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’
രഞ്ജിത്ത് എം, തരുൺ മൂർത്തി. കെ.ആർ. സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ, ഷാജി കുമാർ, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിർമിച്ചത്. ഇത്രയും ആഴത്തിൽ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവർക്കും ഹൃദയംഗമമായ നന്ദി. എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹൻലാൽ’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്