Mezhathur Mohanakrishnan: നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
നിരവധി സിനിമകളിലും സീരിയലുകളിലും സഹനടനായെത്തിയ മോഹനകൃഷ്ണൻറെ ശ്രദ്ധിക്കപ്പെട്ട വേഷം കാരുണ്യത്തിലായിരുന്നു
പാലക്കാട്: സിനിമ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. നിരവധി സിനിമകളിലും സീരിയലുകളിലും സഹനടനായെത്തിയ മോഹനകൃഷ്ണൻ ദീർഘകാലമായി പ്രവാസിയായിരുന്നു.
നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മോഹനകൃഷ്ണന് ലോഹിതദാസ്, ജയരാജ് എന്നീ സംവിധായകരുമായുള്ള അടുപ്പം സഹായകരമായി.
‘കാരുണ്യം’, ‘പൈതൃകം’, ‘ദേശാടനം’, ‘അയാ( കഥ എഴുത്തുകയാണ്’, ‘തിലകം’ തുടങ്ങി നിരവധി ചിത്രങ്ങളിലും ‘കായംകുളം കൊച്ചുണ്ണി’ അടക്കമുള്ള സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘കാരുണ്യത്തിലെ വേഷം ശ്രദ്ധേ നേടി കൊടുത്ത ഒന്നാണ്.
തൃത്താല ഹൈസ്കൂൾ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ, മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അദ്ധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.