മുന്നിൽ മരിച്ച് മാസങ്ങളായ മോനിഷ; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ മണിയൻപിള്ള രാജു

Maniyan Pilla Raju about Monisha: പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്

മുന്നിൽ മരിച്ച് മാസങ്ങളായ മോനിഷ; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ മണിയൻപിള്ള രാജു

Maniyanpilla Raju, Monisha

arun-nair
Updated On: 

04 Feb 2025 14:05 PM

പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ അലിഞ്ഞ് ചേർന്നതായിരുന്നു മലയാളി പ്രേക്ഷകർക്ക് മോനിഷ എന്ന് താരത്തോടുള്ള ഇഷ്ടം. ഇത്തരത്തിൽ മോനിഷ എന്ന കലാകാരി ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ആട്ടി ഉറപ്പിച്ച അത്തരം നിരവധി വേഷങ്ങളുണ്ട്. പ്രശസ്തിയുടെ ഉയരങ്ങളിലെത്തി നിൽക്കുമ്പോഴായിരുന്നു വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം ആ താരത്തെ കവർന്നെടുത്തത്.  മൂന്നാം കണ്ണ് എന്ന തമിഴ് ചിത്രത്തിലായിരുന്നു മോനിഷ ഏറ്റവും അവസാനം അഭിനയിച്ചതും. മോനിഷയുടെ മരണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മോനിഷയെ താൻ കണ്ടത് പങ്ക് വെച്ച മണിയൻ പിള്ള രാജുവിൻ്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മഴവിൽ മനോരമക്ക് ജഗദീഷിനൊപ്പം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ സംഭവം വെളിപ്പെടുത്തിയത്.

പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്. അങ്ങനെ റൂമിൽ കിടക്കുന്നതിനിടയിൽ രാത്രിയിൽ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ മുന്നിൽ ‘മോനിഷ’ സൂര്യകാന്തിപ്പൂക്കളുള്ള ഒരു പ്രത്യേക ഡിസൈൻ ചുരിദാർ ആയിരുന്നു മോനിഷ അണിഞ്ഞിരുന്നത്.

Also Read: Sai Pallavi – Sandeep Reddy Vanga: ‘സ്ലീവ്‌ലസ് പോലും ധരിക്കില്ല; അതുകൊണ്ടാണ് അർജുൻ റെഡ്ഡിയിൽ സായ് പല്ലവിയെ പരിഗണിക്കാതിരുന്നത്’: വെളിപ്പെടുത്തി സന്ദീപ് വാങ്ക റെഡ്ഡി

ഞാൻ എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചു? അമ്മ ഷോപ്പിംഗിനോ മറ്റോ പോയതാണെന്ന് പറഞ്ഞു. പെട്ടെന്ന് കറൻ്റ് പോയി ഞാൻ ഞെട്ടി എണീറ്റും വല്ലാതെ പേടിച്ച് വിയർത്തിരുന്നു- അദ്ദേഹം പറഞ്ഞു.പിറ്റേന്ന് ഞാനീ സംഭവം മോഹൻലാലിനോട് പറഞ്ഞപ്പോൾ ലാലാണ് പറഞ്ഞത് കമലദളം എന്ന ചിത്രത്തിൻ്റെ 100-ാം ദിവസ ചടങ്ങിൽ മോനിഷ താമസിച്ചിരുന്നത് 505-ലായിരുന്നു എന്നും അന്നവർ ഇട്ടിരുന്ന ഡ്രസ്സ് ആ സൂര്യകാന്തിപ്പൂക്കളുള്ള ചുരിദാറും ആയിരുന്നുവത്രെ.

മണിയൻപിള്ളി രാജു പറഞ്ഞ വാക്കുകൾ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ അന്ന് മോഹൻലാൽ മണിയൻപിള്ള രാജുവിനെ പറ്റിക്കാൻ പറഞ്ഞാതായിരിക്കാം എന്ന് ഒരു വിഭാഗം പറയുന്നുണ്ട്. സംഭവം എന്തായാലും വളരെ അധികം ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.1992- ഡിസംബർ-5ന് ആലപ്പുഴ ചേർത്തലയിൽ താൻ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചാണ് മോനിഷ മരിച്ചത്. അമ്മ ശ്രീദേവിയും അപ്പോൾ മോനിഷക്കൊപ്പം ഉണ്ടായിരുന്നു.

Related Stories
Amrutha Nair: ‘പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു’; കളര്‍ മാറ്റത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് അമൃത നായർ
Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?
L2 Empuraan: ലൈക്കയും ആശിർവാദും തമ്മിൽ തർക്കം; എമ്പുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം
Gowri Krishnan: ‘എന്റെ കഷ്ടകാലത്തിന് മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു, അത് വലിയ വിവാദമായി’: ഗൗരി കൃഷ്ണൻ
Apsara Rathnakaran: ‘എപ്പോളും ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം, എല്ലാവരും എപ്പോഴും നമ്മുടെ കൂടെയുണ്ടാകുമോ? ജീവിതത്തിലെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയി’
Dileesh Pothan: മലയാള സിനിമയ്ക്ക് ഒടിടിയിൽ ഉയർന്ന തുക കിട്ടാത്തതിന് കാരണം പൈറസി; ഏറ്റവുമധികം പേർ കേരളത്തിലെന്ന് പഠനം: ദിലീഷ് പോത്തൻ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’