Manikuttan: ‘വിവാഹത്തിനു ശ്രമിക്കുന്നത് നിര്‍ത്തി! സമയമാവുമ്പോള്‍ ആരെങ്കിലും വന്ന് പ്രൊപ്പോസ് ചെയ്യട്ടെ, അതിനായിട്ട് സമയം കളയുന്നില്ല’; മണിക്കുട്ടന്‍
Manikuttan About His Marriage Plans: പ്രണയമുണ്ടായാൽ കുറച്ച് നാൾ ലിവിംഗ് ടുഗദറായി ജീവിക്കാം, എടുത്ത് ചാടി കല്യാണത്തിലേക്ക് പോവാമെന്ന തീരുമാനം തനിക്കിപ്പോൾ ഇല്ലെന്നാണ് മണിക്കുട്ടൻ പറയുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണിയിലൂടെയായിരുന്നു പ്രേക്ഷക മനസ്സിലേക്ക് മണിക്കട്ടൻ കയറികൂടിയത്. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി എത്തിയ താരത്തിനെ തേടി നിരവധി ചെറുതും വലുതമായ വേഷങ്ങൾ വന്നെത്തി. ബിഗ് ബോസ് സീസൺ മൂന്നിൽ മണിക്കുട്ടനും പങ്കെടുത്തിരുന്നു. ആ സീസണിലെ വിന്നറായിട്ടാണ് മണിക്കുട്ടന്‍ പുറത്തിറങ്ങുന്നത്.
ഏറ്റവുമൊടുവിലിതാ മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലും മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരന്റെ റോളാണെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ നടന് സാധിച്ചു. ഇതിനോട് അനുബന്ധിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.39 വയസുകാരനായ മണിക്കുട്ടൻ അവിവാഹിതനാണ്. ഇതിനിടെയിൽ വിവാഹം കഴിക്കുന്നതിനെ കുറിച്ച് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്.
Also Read:‘ആ സിനിമയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കി’; ഭാവന
കല്യാണകാര്യം നല്ല രീതിയിൽ നോക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ ഇപ്പോഴത്തെ ജനറേഷനിലെ ആളുകളുടെ കാഴ്ചപ്പാട് മൊത്തത്തില്‍ മാറി. താൻ മാത്രം വിചാരിച്ചത് കൊണ്ട് കല്യാണം നടക്കില്ലല്ലോ എന്നാണ് നടൻ പറയുന്നത്. നാല് കണ്ണുകള്‍ കാണുന്ന സ്വപ്‌നമാണ് പ്രണയവും വിവാഹവുമൊക്കെ. അപ്പുറത്തെ രണ്ട് കണ്ണുകള്‍ ഇനി കണ്ടുപിടിക്കണം എന്നും മണിക്കുട്ടൻ പറയുന്നു. ചിലപ്പോള്‍ ഒരു പ്രണയത്തിലേക്ക് താൻ വീണേക്കാം, പ്രണയിക്കുന്ന ആളുമായി ലിവിംഗ് ടുഗദറായി കുറച്ച് നാള്‍ ജീവിച്ചിട്ട് പിന്നെ വിവാഹത്തിലേക്ക് എത്തിയേക്കാമെന്നും താരം പറയുന്നുണ്ട്.
നിർബന്ധിച്ച് വിവാഹം നോക്കുന്നത് താൻ നിർത്തിയെന്നാണ് നടൻ പറയുന്നത്. സിനിമയിലുള്ള ആള്‍ കല്യാണത്തിന് ശ്രമിക്കുമ്പോള്‍ ചില വീട്ടുകാര്‍ ഇപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടെന്നും ഇവനാരാണ്, നാളെ എന്താവുമെന്ന് ഒന്നും അറിയില്ലല്ലോ എന്നാണ് ആളുകൾ ചോദിക്കാറുള്ളതെന്നും മണിക്കുട്ടൻ പറയുന്നു. സമയമാവുമ്പോള്‍ ആരെങ്കിലും വന്ന് പ്രൊപ്പോസ് ചെയ്യട്ടെ, അതിനായിട്ട് താൻ സമയം കളയുന്നില്ല. ആ സമയത്ത് വല്ല സിനിമയും ചെയ്യാമല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും മണിക്കുട്ടന്‍ പറയുന്നു.