Mammootty On Baroz Movie : ‘മോഹൻലാലിൻ്റെ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്’ ബാറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

Mammootty Wishes Mohanlal Baroz Movie : ഇക്കാലമിത്രയും മോഹൻലാൽ നേടിയെടുത്ത അറിവും പരിചയും ബാറോസിന് മികച്ച വിജയം സമ്മാനിക്കുമെന്ന് മമ്മൂട്ടി. ബാറോസ് നാളെ ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും

Mammootty On Baroz Movie : മോഹൻലാലിൻ്റെ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട് ബാറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

ബാറോസ് സിനിമ പോസ്റ്റർ, മമ്മൂട്ടിയും മോഹൻലാലും

Updated On: 

24 Dec 2024 12:50 PM

തൻ്റെ സിനിമ ജീവിതത്തിൽ മോഹൻലാൽ (Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസിന് (Baroz Movie) വിജയാശംസകൾ നേർന്ന് മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടി (Mammootty). ഇത്രയും കാലം കൊണ്ട് മോഹൻലാൽ നേടിയെടുത്ത അറിവും പരിചയും ബാറോസിന് മികച്ച ചിത്രമാക്കാൻ സാധിക്കുമെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയ കുറിപ്പിലൂടെ മോഹൻലാലിന് ആശംസകൾ നേർന്നു. നാളെ ഡിസംബർ 25-ാം തീയതി ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

“ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി” നടൻ മമ്മൂട്ടി സമൂഹമാധ്യമ പേജിൽ കുറിച്ചു.

ALSO READ : Drishyam 3: കാത്തിരിപ്പുകൾത്ത് വിരാമം, ദൃശ്യം 3 വരുന്നു; വെളിപ്പെടുത്തലുമായി മോഹൻലാൽ

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബാറോസ് സിനിമ

ടൈറ്റിൽ വേഷത്തിൽ മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥ സന്ദർഭവും രചനയും നിർവഹിച്ചിരുന്നത് മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണെങ്കിലും അദ്ദേഹം പിന്നീട് സിനിമയിൽ നിന്നും പിന്മാറൂകയായിരുന്നു. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. സന്തോഷ് ശിവൻ ആണ് ബാറോസിൻ്റെ ഛായാഗ്രാഹകൻ.

ബി അജിത്ത് കുമാറാണ് എഡിറ്റർ. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. പൂർണമായും ത്രിഡിയിലാണ് ബാറോസ് ചിത്രീകരിച്ചിരിക്കുന്നത്. കോവിഡിന് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ബാറോസ്. കോവിഡും മറ്റ് പ്രതിസന്ധികളെ തുടർന്ന് ബാറോസിൻ്റെ ചിത്രീകരണം ഏറെ വൈകി.

ഒരു ദശകത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

2013ൽ ഇറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന് സിനിമയ്ക്ക് ശേഷം മമ്മൂട്ടി-മോഹൻലാലും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുന്നു. മഹേഷ് നാരായൺ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് മലയാളത്തിൻ്റെ സൂപ്പർ താരങ്ങൾ ഏറെ നാളുകൾക്ക് ശേഷം വീണ്ടും കൈകോർക്കുന്നത്. പേരിടാത്ത ചിത്രത്തിൻ്റെ ചിത്രീകരണം ശ്രീലങ്കയിലാണ് തുടക്കമിട്ടു. ശ്രീലങ്കയ്ക്ക് പുറമെ യു.കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിക്ക് പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൻ്റെ ഭാഗമാകും.

Related Stories
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്
പടക്കം പൊട്ടിക്കുമ്പോൾ മാസ്ക് നിർബന്ധം? കാരണം ഇത്