5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kunchacko Boban: ‘മോനേ അയാം യുവര്‍ ഡാഡ്; സ്തുതിയിലെ ഹുക്ക് സ്‌റ്റെപ്പ് ആശാന് ഇതുവരെ പിടികിട്ടിയിട്ടില്ല’; മകനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

Kunchacko Boban about His Son: നടന്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരാ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബൊഗെയ്ന്‍വില്ലയില്‍ ജ്യോതിര്‍മയിയുമായി ചേര്‍ന്ന് സ്തുതി പാട്ടിന് ചെയ്ത ഡാന്‍സ് കണ്ടും പ്രേക്ഷകര്‍ കയ്യടിച്ചു.

Kunchacko Boban: ‘മോനേ അയാം യുവര്‍ ഡാഡ്; സ്തുതിയിലെ ഹുക്ക് സ്‌റ്റെപ്പ് ആശാന് ഇതുവരെ പിടികിട്ടിയിട്ടില്ല’; മകനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍ (Image Credits: Instagram)
shiji-mk
Shiji M K | Published: 16 Oct 2024 19:39 PM

മലയാളത്തിന്റെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരത്തിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഒരുപോലുള്ള കഥാപാത്രങ്ങള്‍ മാത്രം തേടിയെത്തിയത് കുഞ്ചാക്കോ ബോബനെ അല്‍പമൊന്ന് വലച്ചു. എങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തി താനെങ്ങും പോയില്ലെന്ന് തെളിയിക്കാന്‍ താരത്തിന് സാധിച്ചു.

നടന്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരാ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബൊഗെയ്ന്‍വില്ലയില്‍ ജ്യോതിര്‍മയിയുമായി ചേര്‍ന്ന് സ്തുതി പാട്ടിന് ചെയ്ത ഡാന്‍സ് കണ്ടും പ്രേക്ഷകര്‍ കയ്യടിച്ചു.

Also Read: Bougainvillea Movie: എൻ്റെ 12 വർഷ്തത്തെ സ്വപ്നം: ബോഗയ്ൻവില്ലയെ പറ്റി ലാജോ ജോസ്

സ്തുതി പാട്ട് മാത്രമല്ല താരത്തിന്റേത് ഈയടുത്തിടെ വൈറലായത്. മകന്‍ ഇസഹാക്കിനോടൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൊഗെയ്ന്‍വില്ലയിലെ ഡാന്‍സ് കണ്ട് മകന്‍ എന്ത് പറഞ്ഞുവെന്ന ചോദ്യത്തിന് കുഞ്ചാക്കോ വളരെ രസകരമായ മറുപടിയാണ് നല്‍കിയത്. എന്നാല്‍ സ്തുതി പാട്ടിലെ സ്റ്റെപ്പുകളൊന്നും മകന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നാണ് താരം പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മകനെ കുറിച്ച് സംസാരിക്കുന്നത്.

‘അവിടെ ഞാന്‍ വളരെ ഹാപ്പിയാണ്. അവന്‍ ഡാന്‍സില്‍ അത്യാവശ്യം ടൈമിങും കാര്യങ്ങളുമെല്ലാമുള്ള ആളാണ്. അവന് ഡാന്‍സില്‍ മൂവ്‌സ് കാര്യങ്ങളെല്ലാമുണ്ട്. രസമുള്ള പരിപാടികളാണ് അവന്റേത്. എനിക്ക് തോന്നുന്നു അവന് അത്യാവശ്യം ഒരു അഹങ്കാരം ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. അവന്‍ ഒരു അടിപൊളി ഡാന്‍സര്‍ ആണോ എന്ന സംശയം ഒക്കെ ഉണ്ടായിരുന്നു.

Also Read: Bharatanatyam Movie: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു

പതുക്കെ എനിക്ക് പെരുന്തച്ചന്‍ കോംപ്ലക്‌സ് അടിച്ച് തുടങ്ങി. എന്നേക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവന് കിട്ടുന്നുണ്ടോ എന്ന് തോന്നി. പക്ഷെ സ്തുതി പാട്ടിലെ ഹുക്ക് സ്റ്റെപ്പ്‌സ് ഇതുവരെ ആശാന് പിടികിട്ടിയിട്ടില്ല. മോനേ അയാം യുവര്‍ ഡാഡ്,’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബൊഗെയ്ന്‍വില്ല. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഷറഫുദീന്‍, ശ്രിന്ദ, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജ്യോതിര്‍മയിയും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ബൊഗെയ്ന്‍വില്ല നിര്‍മിച്ചിരിക്കുന്നത്.