5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘പ്രണയഭാവവുമായി ആ നടിയുടെ മുന്നിൽ ചെന്നാല്‍ ചിരിക്കാൻ തുടങ്ങും; നായികമാർക്കെല്ലാം അറിയാം’; കുഞ്ചാക്കോ ബോബന്‍

Kunchacho Boban: സിനിമയിൽ തനിക്ക് നന്നായി പ്രണയം അഭിനയിക്കാൻ കഴിഞ്ഞത് ശാലിനിക്കൊപ്പമാണെന്നാണ് നടൻ പറയുന്നത്. ശാലിനി കഴിഞ്ഞാൽ കാവ്യ മാധവൻ, ജോമോള്‌, മീരാ ജാസ്മിൻ തുടങ്ങിയവരോടും നന്നായി പ്രണയം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

‘പ്രണയഭാവവുമായി ആ നടിയുടെ മുന്നിൽ ചെന്നാല്‍ ചിരിക്കാൻ തുടങ്ങും; നായികമാർക്കെല്ലാം അറിയാം’; കുഞ്ചാക്കോ ബോബന്‍
Kunchacho Boban
sarika-kp
Sarika KP | Updated On: 14 Apr 2025 20:48 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രമായ അനിയത്തിപ്രാവിലൂടെ മലയാള സിനിമ പ്രേമികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മനസ് കവർന്നെടുക്കാൻ താരത്തിനു സാധിച്ചു. പിന്നീട് കുഞ്ചാക്കോ മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. ഇതിനു ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം രണ്ടാം വരവിൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ‍ചെയ്ത ​മുൻനിര നായകന്മാരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.

അ‍ഞ്ചാംപാതിര, നായാട്ട്, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലൂടെ ചാക്കോച്ചൻ പ്രേക്ഷക മനസ് കീഴടക്കി. ഇപ്പോഴിതാ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച നായികമാരെ കുറിച്ച് സംസാരിക്കുകയാണ് താരം. താൻ സിനിമയിൽ വന്നകാലം മുതൽ പ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നും ഇത് കൂടെ അഭിനയിക്കുന്ന നായികമാർക്കെല്ലാം അറിയാമായിരുന്നുവെന്നുമാണ് നടൻ പറയുന്നത്. അതുകൊണ്ട് നായികമാരോട് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നും കുഞ്ചോക്കോ ബോബൻ പറയുന്നത്.

Also Read: ‘എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ; ​ഗസ്റ്റിനെ മിണ്ടാൻ സമ്മതിക്കില്ല’; വിഷു ദിനത്തിൽ നിറകണ്ണുകളോടെ പേളി!

സിനിമയിൽ തനിക്ക് നന്നായി പ്രണയം അഭിനയിക്കാൻ കഴിഞ്ഞത് ശാലിനിക്കൊപ്പമാണെന്നാണ് നടൻ പറയുന്നത്. ശാലിനി കഴിഞ്ഞാൽ കാവ്യ മാധവൻ, ജോമോള്‌, മീരാ ജാസ്മിൻ തുടങ്ങിയവരോടും നന്നായി പ്രണയം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ നടി ഭാവനയുടെ കൂടെ മാത്രം അഭിനയിത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രണയഭാവവുമായി ഭാവനയുടെ മുന്നിൽ പോയാൽ ഭാവന ചിരിക്കാൻ തുടങ്ങുമെന്നും അതോടെ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്നും ചാക്കോച്ചൻ പറയുന്നു.