Diya Krishna: ഓസി സ്‌കൂളിൽ കുറേ ബുദ്ധിമുട്ട് നേരിട്ടു, ഒരിക്കൽ കാണാതായി; കൃഷ്ണ കുമാർ

Krishna Kumar About Diya Krishna: ദിയയ്ക്ക് ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബ് ചാനലിലും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ വർഷമാണ് ദിയയും അശ്വിൻ ഗണേഷും വിവാഹിതരായത്. അതിനുശേഷമുള്ള എല്ലാ വിശേഷങ്ങളും ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കാറുണ്ട്.

Diya Krishna: ഓസി സ്‌കൂളിൽ കുറേ ബുദ്ധിമുട്ട് നേരിട്ടു, ഒരിക്കൽ കാണാതായി; കൃഷ്ണ കുമാർ

കൃഷ്ണ കുമാർ, ദിയ കൃഷ്ണ

Published: 

22 Feb 2025 18:58 PM

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റേത്. രണ്ടാമത്തെ മകൾ ആദ്യത്തെ കൺമണിയ്ക്കായി കാത്തിരിക്കുന്നതിൻ്റെ വിശേഷങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്. ദിയയ്ക്ക് ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബ് ചാനലിലും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ വർഷമാണ് ദിയയും അശ്വിൻ ഗണേഷും വിവാഹിതരായത്. അതിനുശേഷമുള്ള എല്ലാ വിശേഷങ്ങളും ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കൃഷ്ണകുമാർ മകളെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ദിയ തന്നെപ്പോലെയാണെന്നും പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് ഞാൻ പറയാറുണ്ടെന്നും കൃഷ്ണ കുമാർ പറഞ്ഞു. പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് തെറ്റുകാരും കുറ്റക്കാരും എന്നും കൃഷ്ണകുമാർ പറഞ്ഞു.

ഓസി എന്നെപ്പോലെ തന്നെയാണ്. പഠിക്കുന്ന കാലത്ത് പ്രതികരിക്കുന്നവരായിരുന്നു ഞങ്ങൾ. കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞു മാറിയിട്ട് കാര്യമില്ല, അതിനുള്ളിലൂടി കടന്നു പോകണം. പ്രയാസങ്ങളെ വെല്ലുവിളിയായി ഏറ്റെടുക്കുന്നതിലൂടെ വിജയം കൈവരിക്കാം. അവൾ പഠിക്കുന്ന കാലത്ത് എന്നെപ്പോലെ തന്നെയായിരുന്നു. എല്ലാവരോടും സംസാരിക്കുകയും ഓസി എന്ന് പറഞ്ഞാൽ സ്‌കൂളിൽ എല്ലാർക്കും അറിയാം. എന്നാൽ സ്‌കൂളിൽ ഓസി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.

ഒരിക്കൽ സ്‌കൂളിൽ വച്ച് അവളെ കാണാതെയായി. അവിടെ വിളിച്ചുപറയുകയും വീട്ടിൽ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. ഞാൻ പിന്നെ എന്ത് കേട്ടാലും നിസാരമായി കാണുന്ന ആളാണ്. തിരിച്ചുവരുമെന്ന മട്ടാണ് എൻ്റേത്. കുറച്ച് കഴിഞ്ഞപ്പോൾ ഓസിയും ഒരു കൊച്ചു കുട്ടിയും ടോയ്‌ലറ്റിന്റെ ഭാ​ഗത്തുനിന്ന് നടന്നു വരുന്നത് കണ്ടു. അത് കുറച്ച് പ്രശ്നമായി. ആ കുട്ടിയെ അറിയില്ല. അവൾക്ക് ഇളയത് രണ്ട് കുട്ടികൾ ഉണ്ടായിരുന്നതിനാൽ സഹായിച്ച് ശീലമുണ്ട്.

അന്ന് ആ കുട്ടിയ്ക്ക് വയറിന് സുഖമില്ലാതായപ്പോൾ അവളെ ടോയ്‌ലറ്റിൽ കൊണ്ടു പോയതും ക്ലീൻ ചെയ്തതും ഓസിയാണ്. അങ്ങനെ കുറച്ച് സമയം പോയി. അപ്പോഴാണ് അവളെ കാണാതായെന്ന് പറഞ്ഞ് പ്രശ്നമായത്. വലിയ പ്രശ്‌നമായെങ്കിലും അവ അതൊന്നും കാര്യമായി എടുത്തില്ല. നമ്മുടെ അകത്ത് ശരിയുണ്ടെങ്കിൽ അത് മതിയെന്ന രീതിയാണ് അവൾക്കെന്നും കൃഷ്ണകുമാർ പറഞ്ഞു.

Related Stories
Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ
Anupama Parameswaran-Dhruv Vikram : ചുമ്പന ചിത്രങ്ങൾ പുറത്ത്; അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്
Jagadish: അതിനെതിരെ പ്രതികരിച്ചില്ല, കുറ്റബോധത്തിലാണ് കഴിയുന്നത്; മാധ്യമ ചര്‍ച്ചകള്‍ക്കെതിരെ ജഗദീഷ്‌
Usha Uthup: ‘ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി’? പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് അത് ധരിച്ചതെന്ന് ഉഷ ഉതുപ്പ്
Suresh Krishna: ‘അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമാണ് ലഭിച്ചത്; മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു’: സുരേഷ് കൃഷ്ണ
Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്