Kottayam Ramesh : 15 ദിവസത്തേക്ക് വള്ളിക്കെട്ടൊന്നും പിടിക്കരുത്, ചേട്ടന്‍ കൂടെ വേണം; ഓപ്പറേഷന് രണ്ട് ദിവസം മുമ്പ് സച്ചി പറഞ്ഞു
Kottayam Ramesh about Sachy: ഓപ്പറേഷന്‍ ചെയ്യാന്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. മറ്റന്നാള്‍ അല്ലേ ഓപ്പറേഷന്‍ എന്ന് ഞാന്‍ ചോദിച്ചു. അതെ ചേട്ടായെന്ന് അദ്ദേഹം മറുപടി നല്‍കി. ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, കുഴപ്പമില്ലെന്നും വരേണ്ട കാര്യമില്ലെന്നുമായിരുന്നു പ്രതികരണം

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കഥാപാത്രമാണ് ചലച്ചിത്ര നടനെന്ന നിലയില്‍ കോട്ടയം രമേശിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വര്‍ഷങ്ങളോളം നാടകളില്‍ പ്രവര്‍ത്തിച്ചു. അപ്പോഴും സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ മനസില്‍. പിന്നീടാണ് ഒരു നിയോഗം പോലെ സംവിധായകന്‍ സച്ചി അദ്ദേഹത്തെ ‘അയ്യപ്പനും കോശി’യിലേക്കും വിളിക്കുന്നതും, അതോടുകൂടി അദ്ദേഹം മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിക്കുന്നതും. സിനിമ ഇറങ്ങി അധികനാള്‍ പിന്നിടും മുമ്പേ സച്ചി അപ്രതീക്ഷിതമായി വിടവാങ്ങി. മലയാള സിനിമയ്‌ക്കേറ്റ കനത്ത പ്രഹരമായിരുന്നു അദ്ദേഹത്തെ വിയോഗം. സച്ചി ഓപ്പറേഷന് പോകുന്നതിന് രണ്ട് ദിവസം മുമ്പും താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നതായി രമേശ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. യൂട്യൂബ് ചാനലായ മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ ചെയ്യാന്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. മറ്റന്നാള്‍ അല്ലേ ഓപ്പറേഷന്‍ എന്ന് ഞാന്‍ ചോദിച്ചു. അതെ ചേട്ടായെന്ന് അദ്ദേഹം മറുപടി നല്‍കി. ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, കുഴപ്പമില്ലെന്നും വരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞ് ഇറങ്ങിയിട്ട് ചേട്ടനെ വിളിക്കാമെന്നും സച്ചി പറഞ്ഞെന്നും രമേശ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
”നമുക്ക് മൂകാംബികയ്ക്ക് പോകണം. 15 ദിവസത്തേക്ക് ചേട്ടന്‍ വേറെ വള്ളിക്കെട്ടെന്നും പിടിക്കരുത്. 15 ദിവസം കൂടെ ചേട്ടന്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ വിജയിച്ചുവെന്ന് പിന്നീട് അറിഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞ് ആറു മണിക്കൂറോളം ഒരു പ്രശ്‌നവുമില്ലായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്”-കോട്ടയം രമേശ് പറഞ്ഞു.




അതിന് മുമ്പുണ്ടായിരുന്ന 50 വര്‍ഷത്തെ തന്റെന്റെ യാത്രയില്‍ ഒരു പാട് സംവിധായകരെയും നിര്‍മാതാക്കളെയും കണ്ടിട്ടുണ്ട്. ചാന്‍സ് ചോദിച്ച് ചെന്നിട്ടുണ്ട്. അവരോട് പരാതിയും പരിഭവവുമൊന്നുമില്ല. ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിരുന്ന, ഒരു പായയില്‍ കിടന്നുറങ്ങിയിരുന്ന സുഹൃത്തുക്കള്‍ പിന്നീട് സംവിധായകരായിട്ടുണ്ട്.
Read More: അടുത്ത 18 ദിവസം അവര്‍ 36 പേരുമെത്തും; എമ്പുരാനിലെ കഥാപാത്രങ്ങള്‍ക്ക് ചിലത് പറയാനുണ്ട്
40 പടങ്ങള്‍ വരെ എടുത്ത സംവിധായകരുണ്ട്. ഒരു പടത്തിലും അഭിനയിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ചോദിച്ചിട്ടുമില്ല. ഒരുമിച്ചുണ്ടായിരുന്നവരോട് എന്തിന് അവസരം ചോദിക്കണം. ചോദിച്ചിട്ട് തരുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. അതാണ് സിനിമ. അങ്ങനെ കഴിഞ്ഞിരുന്ന തനിക്ക് മലയാള സിനിമയുടെ മുന്‍നിരയിലേക്ക് ഒരു കസേര വലിച്ചിട്ട് അതിലേക്ക് ഇരിക്കാനുള്ള യോഗ്യത ഒരുക്കിത്തന്നത് സച്ചിയാണെന്നും കോട്ടയം രമേശ് വ്യക്തമാക്കി.