Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെയുള്ള പോക്സോ കേസ്; നടപടി വൈകുന്നുയെന്ന് പരാതിയുമായി പെൺകുട്ടിയുടെ ബന്ധു

Koottickal Jayachandran POCSO Case : കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബ തർക്കത്തിൻ്റെ മറവിൽ നടൻ തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് കുട്ടിയുടെ മാതാവ പരാതി നൽകിയിരിക്കുന്നത്.

Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെയുള്ള പോക്സോ കേസ്; നടപടി വൈകുന്നുയെന്ന് പരാതിയുമായി പെൺകുട്ടിയുടെ ബന്ധു

Koottickal Jayachandran (Image Courtesy : Koottickal Jayachandran FB)

Updated On: 

26 Jun 2024 17:23 PM

കോഴിക്കോട് : ടെലിവിഷൻ കോമഡി താരവും നടനുമായി കൂട്ടിക്കൽ ജയചന്ദ്രനെതിരെയുള്ള (Koottickal Jayachandran) പോക്സോ കേസിൽ (POCSO Case) നടപടി വൈകുന്നുയെന്ന് പരാതി. ജൂൺ എട്ടാം തീയതി രജിസ്റ്റർ ചെയ്ത കേസിൽ നടനെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ലയെന്നാരോപിച്ചുകൊണ്ട് പെൺകുട്ടിയുടെ ബന്ധവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബിനും കമ്മീഷ്ണർ രാജ്പാൽ മീണയ്ക്കുമാണ് നാലര വയസ്സുകാരിയുടെ ബന്ധു പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ ജൂൺ എട്ടാം തീയതി പെൺകുട്ടിയുടെ മാതാവാണ് നടനെതിരെ പരാതി നൽകിയിരിക്കുന്നത്.

നടനെതിരെ നടപടി സ്വീകരിക്കാത്തതിനാൽ പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇരയായ പെൺകുട്ടിക്കും ബന്ധുക്കൾക്കും നേരെ ഭീഷിണിയുണ്ടെന്നുമാണ് ബന്ധു പരാതിപ്പെട്ടിരിക്കുന്നത്. ഭീഷിണിയെ തുടർന്ന് കുട്ടിയെ സ്കൂളിൽ വിടാൻ സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. കേസിൽ നടനെ അറസ്റ്റ് ചെയ്ത് ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. അതേസമയം കേസിൽ ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ പോലീസ് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.

ALSO READ : Actor Darshan : ദർശൻ്റെ ജയിലിലെ 6106-ാം നമ്പർ കാറിനിടാൻ ആരാധകർ; രജിസ്ട്രേഷന് വൻ ഡിമാൻഡ്

ജൂൺ എട്ടാം തീയതിയാണ് നാലര വയസുകാരിയുടെ മാതാവ് കസബ പോലീസ് സ്റ്റേഷിനിൽ നടനെതിരെ പരാതി നൽകിയത്. കുടുംബ തർക്കത്തിൻ്റെ മറവിൽ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് പരാതി. കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശത്തെ തുടർന്ന് നടനെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു.

കോട്ടയം കൂട്ടിക്കൽ സ്വദേശിയാണ് ജയചന്ദ്രൻ. മിമിക്രയിലുടെയാണ് ജയചന്ദ്രൻ സിനിമയിലേക്കെത്തുന്നത്. 2000ത്തിൻ്റെ തുടക്കത്തിൽ ടെലിവിഷൻ ഷോയായ പ്രമുഖമായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ ശ്രദ്ധേയനായത്. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍