Koottickal Jayachandran: കൂട്ടിക്കല്‍ ജയചന്ദ്രന് താത്കാലികാശ്വാസം; നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
Actor Koottickal Jayachandran Bail From Supreme Court: കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
![Koottickal Jayachandran: കൂട്ടിക്കല്‍ ജയചന്ദ്രന് താത്കാലികാശ്വാസം; നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി Koottickal Jayachandran: കൂട്ടിക്കല്‍ ജയചന്ദ്രന് താത്കാലികാശ്വാസം; നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി](https://images.malayalamtv9.com/uploads/2025/01/Kootikcal-Jayachandran.jpg?q=50&w=1280)
Koottickal Jayachandran
ന്യൂഡല്‍ഹി: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
കേസിൽ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ നടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ആദ്യ കോഴിക്കോട് പോക്സോ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് മേൽകോടതിയെ സമീപിച്ചത്. കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശത്തെ തുടർന്ന് നടനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.
Also Read: പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്
![Saniya Iyappan: ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആറാട്ടണ്ണന് Saniya Iyappan: ബിക്കിനി, ഫോട്ടോഷൂട്ട് ഇതൊന്നും ഫാന്‍സി ഡ്രസ് അല്ലേ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? സാനിയയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആറാട്ടണ്ണന്](https://images.malayalamtv9.com/uploads/2025/01/Saniya-Iyappan-15.jpg?w=300)
![Nikita Nayyar: മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു Nikita Nayyar: മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു](https://images.malayalamtv9.com/uploads/2025/01/Nikitha-Neyyar.png?w=300)
![Koottickal Jayachandran POCSO Case : പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക് Koottickal Jayachandran POCSO Case : പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്](https://images.malayalamtv9.com/uploads/2025/01/Kootickal-Jayachandran.jpg?w=300)
നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ കേസെടുക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വർഷം ജൂൺ എട്ടാം തീയതിയാണ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് കുട്ടിയെ ജയചന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിന്റെ ഭാഗമായി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
കോട്ടയം കൂട്ടിക്കൽ സ്വദേശിയായ ജയചന്ദ്രൻ മിമിക്രയിലുടെയാണ് സിനിമയിലേക്കെത്തുന്നത്. ടെലിവിഷൻ ഷോയായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെ നടൻ ശ്രദ്ധേയനായി. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.