Actress Nayanthara: നയൻതാര എന്നെ കണ്ടപ്പോൾ എണീറ്റു; അന്ന് കൂടെ പോയിരുന്നെങ്കിൽ കോടീശ്വനാകാമായിരുന്നു
Kannan Pattambi about Actress Nayanthara: എന്താണെന്ന് ചോദിച്ചപ്പോൾ വെറുതേ ലൊക്കേഷൻ കാണാൻ വന്നതെന്നായിരുന്നു പറഞ്ഞത് 10-60 പെരെയും വിളിച്ചാണോ ലൊക്കേഷനിലേക്ക് വരുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.
മലയാളത്തിൽ നിന്നും അന്യഭാഷയിലെത്തി പിന്നീട് പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നു വന്ന താരമാണ് നയൻതാര. മലയാളത്തിൽ സന്ത്യൻ അന്തിക്കാടിൻ്റെ മനസ്സിനക്കരെയായിരുന്നു നയൻതാരയുടെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. 2009-ൽ താരം ബോഡിഗാർഡിൽ അഭിനയിക്കാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പരിവേഷം നയൻതാരക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ നയൻതാരക്കൊപ്പമുള്ള ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ ഓര്‍മകൾ പറഞ്ഞത്.
നയൻതാരയുടെ ആദ്യ ചിത്രം കഴിച്ചപ്പോഴെ ഇതോട് കൂടി തീർന്നുവെന്നാണ് കരുതിയിത്. സൂപ്പർ സ്റ്റാറാകുമെന്ന് ഓർത്തിട്ടില്ല. നയൻതാര ഇവിടെ സ്ഥിരം വന്നിരുന്നു. അന്ന് മനസ്സിനിക്കരയുടെ ആർട്ട് ഡയറക്ടർക്ക് ചില സഹായങ്ങളൊക്കെ ഞാൻ ചെയ്തിരുന്നു. ചിലപ്പോൾ പട്ടാമ്പിയിലേക്കൊന്ന് വിടുമോ എന്ന് സെറ്റിൽ നിന്ന് ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാനാണ് കൊണ്ടു ചെന്ന് വിടാറ് അന്ന് ഒപ്പം കൂടിയിരുന്നെങ്കിൽ ഇന്ന് സൂപ്പർ സ്റ്റാറിന് തുല്യമായ ലൈഫ് ഉണ്ടാകുമായിരുന്നു. സാമ്പത്തികമായും അല്ലാതെയുമൊക്കെ നല്ല വളർച്ചയുണ്ടാകുമായിരുന്നു. കുറേ നാളിന് ശേഷം പിന്നീട് കണ്ടത് ബോഡി ഗാർഡിൻ്റെ സെറ്റിൽ നിന്നാണ്. ഷൂട്ടിംഗിനിടയിൽ സംഘടനകളുടെ ചില പ്രശ്നം നടക്കുന്നുണ്ടായിരുന്നു മേജർ രവിയാണ് എന്നെ അങ്ങോട്ടേക്ക് ചെല്ലാൻ വിളിച്ച് പറഞ്ഞത്.
അവിടെ ചെന്നപ്പോൾ സിദ്ധിഖ് സർ എന്താണെന്ന് ചോദിച്ചു വെറുതേ ലൊക്കേഷൻ കാണാൻ വന്നതെന്നായിരുന്നു പറഞ്ഞത് 10-60 പെരെയും വിളിച്ചാണോ ലൊക്കേഷനിലേക്ക് വരുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. അപ്പോൾ ദാ നയൻതാര അത് കേട്ട് ചിരിക്കുന്നു. ഞാൻ ഒരു ഹായ് പറഞ്ഞു. അന്ന് നയൻതാര എന്നെ കണ്ട് എണിറ്റ് നിന്നു. പണ്ടെത്തെ ആ ബഹുമാനം തന്നെ ഉണ്ടായിരുന്നെന്നും കണ്ണൻ പട്ടാമ്പി പറയുന്നു. സത്യേട്ടൻ്റെ ചിത്രങ്ങളിൽ വരുന്ന നായികമാൻ പലതും അങ്ങനെയാണ്.നരേന്ദ്രൻ മകൻ ജയകാന്തനിൽ അസിൻ എത്തിയപ്പോൾ ഇനിയൊരു ചിത്രം ആ കുട്ടിക്ക് ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. അത് കഴിഞ്ഞുള്ള അസിൻ്റെ വളർച്ച എല്ലാവർക്കും അറിയാം- കണ്ണൻ പറയുന്നു. 2004-ൽ വെട്ടം മുതൽ നിരവധി ചിത്രങ്ങളിൽ കണ്ണൻ അഭിനയിച്ചിട്ടുണ്ട്, പ്രോഡക്ഷൻ കൺട്രോളർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ തുടങ്ങിയ ജോലികളും കണ്ണൻ പട്ടാമ്പി നിർവ്വഹിച്ചിട്ടുണ്ട്.