5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kalidas Jayaram Marriage: ’32 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വിവാഹം നടന്ന അതേ നടയിൽ വെച്ച് ഇന്ന് കണ്ണന്റെ കല്യാണം’; നിറകണ്ണുകളുമായി ജയറാം

Actor Jayaram Heartfelt Response on Son Kalidas Marriage: 32 വർഷങ്ങൾക്ക് മുൻപ് തന്റെയും പാർവതിയുടെയും വിവാഹം നടന്ന അതേ നടയിൽ വെച്ച് മകൻ കാളിദാസിന്റെ വിവാഹവും നടത്താൻ സാധിച്ചതിൽ സന്തോഷം എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.

Kalidas Jayaram Marriage: ’32 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വിവാഹം നടന്ന അതേ നടയിൽ വെച്ച് ഇന്ന് കണ്ണന്റെ കല്യാണം’; നിറകണ്ണുകളുമായി ജയറാം
കാളിദാസ് ജയറാം, തരിണി, ജയറാം (Image Credits: Social Media, Kalidas Jayaram Instagram)
nandha-das
Nandha Das | Updated On: 08 Dec 2024 16:37 PM

താര ദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹമാണ് ഇപ്പോൾ ചർച്ചാ വിഷയം. കാളിദാസിന്റെയും ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരായുടെയും വിവാഹം ഇന്ന് (ഞായർ) ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്‌ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

മകൻ കാളിദാസിന്റെ വിവാഹദിനത്തിൽ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 32 വർഷങ്ങൾക്ക് മുൻപ് തന്റെയും പാർവതിയുടെയും വിവാഹം നടന്ന അതേ നടയിൽ വെച്ച് മകൻ കാളിദാസിന്റെ വിവാഹവും നടത്താൻ സാധിച്ചതിൽ സന്തോഷം എന്നായിരുന്നു ജയറാമിന്റെ പ്രതികരണം. വിവാഹത്തിന് ശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയായിരുന്നു ജയറാം വികാരധീനനായത്. ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു ജയറാമിന്റെയും മകളുടെയും മകന്റെയും വിവാഹം നടന്നത്.

“ഞങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഏകദേശം 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 സെപ്റ്റംബര്‍ ഏഴാം തിയതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുന്‍പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി. എന്റെ കണ്ണന്‍. പിന്നീട് ഞങ്ങളുടെ ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവർ മരുമകനും മരുമകളുമല്ല. മകനും മകളുമാണ്.

ALSO READ: കണ്ണൻ്റെ മുന്നിൽ കാളിയുടെ വിവാഹം…; മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് ജയറാം

അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരുപ്പന്‍റെ മുമ്പില്‍ വെച്ച് കണ്ണന് താരുവിന്‍റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്‍റെ പലഭാഗത്തുനിന്നും ആളുകളെത്തി. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമിന്‍റെയും പാര്‍വതിയുടെയും കല്യാണം കാണാന്‍ ആളുകളെത്തിയ പോലെ അതേ സ്നേഹത്തോടെ മകന്‍റെയും മകളുടെയും കല്യാണം കാണാന്‍ എത്തിയതില്‍ വളരെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ഥനയും ആശംസയുമുണ്ടായിരുന്നു. അതൊക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഒരുപാട് ഒരുപാട് സന്തോഷം” ജയറാം പ്രതികരിച്ചു.

രണ്ടു പേരുടെയും നിശ്ചയും വിവാഹവുമെല്ലാം ആയി ഈ വർഷം ശരിക്കും നല്ല തിരക്കുള്ള വർഷമായിരുന്നുവെന്നും, ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ലപോലെ നടന്നു എന്നുമായിരുന്നു പാർവതിയുടെ പ്രതികരണം.

ഗുരുവായൂർ അമ്പലനടയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിൻ്റെയും താരിണിയുടെയും വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കുടുംബാംഗങ്ങൾക്കും മറ്റ് സുഹൃത്തുക്കൾക്കുമായി ചെന്നൈയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.