5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Jayaram Birthday : നരയും, ചുളിവും ആസ്വദിക്കുന്നു, അറുപതില്‍ പാര്‍വതിക്ക് വീണ്ടും താലി കെട്ടുമെന്ന് ജയറാം; പിറന്നാള്‍ നിറവില്‍ പ്രിയതാരം

Actor Jayaram Celebrates Birthday Today : ഓരോ വയസും താന്‍ ആസ്വദിക്കുന്നുണ്ടെന്ന് ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പ്രതികരിച്ചു. നരയും ചുളുവുകളുമെല്ലാം ആസ്വദിക്കുന്നു. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. അടുത്ത ഒരു ഘട്ടത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു.

Actor Jayaram Birthday : നരയും, ചുളിവും ആസ്വദിക്കുന്നു, അറുപതില്‍ പാര്‍വതിക്ക് വീണ്ടും താലി കെട്ടുമെന്ന് ജയറാം; പിറന്നാള്‍ നിറവില്‍ പ്രിയതാരം
ജയറാം (image credit: social media)
jayadevan-am
Jayadevan AM | Updated On: 10 Dec 2024 15:39 PM

റുപതാം പിറന്നാളിലേക്ക് കടക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയറാം. ഇന്ന് താരത്തിന് 59 വയസ് പൂര്‍ത്തിയാകും. രണ്ട് ദിവസം മുമ്പായിരുന്നു താരത്തിന്റെ മകന്‍ കാളിദാസ് വിവാഹിതനായത്‌. രണ്ട് മക്കളുടെയും വിവാഹശേഷം വരുന്ന ആദ്യ ജന്മദിനമെന്നതാണ് ജയറാമിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രത്യേകത. അതിന്റെ സന്തോഷത്തിലാണ് താരം.

ഓരോ വയസും താന്‍ ആസ്വദിക്കുന്നുണ്ടെന്ന് ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പ്രതികരിച്ചു. നരയും ചുളിവുകളുമെല്ലാം ആസ്വദിക്കുന്നു. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. അടുത്ത ഒരു ഘട്ടത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു.

”അറുപതാം വയസില്‍ ഒരു താലി കൂടി കെട്ടണമെന്നാണ് ഞങ്ങളുടെ സംസ്‌കാരത്തിലുള്ളത്. 70, 80 വയസുകളിലും താലി കെട്ടണം. സഹോദരിയാണ് അത് തരേണ്ടത്. താലി തയ്യാറാക്കി വെച്ചിട്ടുണ്ട്”-ജയറാം പറഞ്ഞു.

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് താലി കെട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, 60 വയസായെന്ന് എല്ലാവരും അറിയുമെന്ന് കരുതി ജയറാം സമ്മതിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പാര്‍വതി തമാശരൂപേണ ചാനലിനോട്‌ പറഞ്ഞു.

പെരുമ്പാവൂരില്‍ ജനനം

1965 ഡിസംബര്‍ 10ന്‌ പെരുമ്പാവൂരിയിരുന്നു ജയറാമിന്റെ ജനനം. കോളേജ് കാലത്ത് തന്നെ മിമിക്രിയിലടക്കം താരം വ്യക്തിമുദ്ര പതിപ്പിച്ചു. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ ആയിരുന്നു ജയറാമിന്റെ ആദ്യ ചിത്രം.

എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം. അപരന്‍ എന്ന ചിത്രത്തിലേക്ക് താന്‍ ഒരു പുതുമുഖ നായകനെ തേടുന്നുണ്ട് പത്മരാജന്‍ മലയാറ്റൂരിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മലയാറ്റൂര്‍ ഒരു ചെറുപ്പക്കാരനെ പത്മരാജന്റെ അടുത്തേക്ക് വിട്ടു. എന്നാല്‍ പത്മരാജന്‍ അത്ര തൃപ്തിയായില്ല.

അങ്ങനെയാണ് കലാഭവനിലെ മിമിക്‌സ് പരേഡിലുള്ള തന്റെ ബന്ധു ജയറാമിനെക്കുറിച്ച് മലയാറ്റൂര്‍ പത്മരാജനോട് പറയുന്നത്. ജയറാമിന്റെ പ്രകടനങ്ങള്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും കണ്ടിരുന്നു. ജയറാമിന്റെ കഴിവിനെക്കുറിച്ച് അനന്തപത്മനാഭന്‍ പത്മരാജനോട് പറയുകയും ചെയ്തു. അങ്ങനെയാണ് അപരന്‍ എന്ന സിനിമയിലേക്ക് ജയറാം എത്തുന്നത്.

Read Also :  ’32 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വിവാഹം നടന്ന അതേ നടയിൽ വെച്ച് ഇന്ന് കണ്ണന്റെ കല്യാണം’; നിറകണ്ണുകളുമായി ജയറാം

അങ്ങനെ ജയറാമിന്റെ സിനിമാ ജീവിതത്തിലും 1988ല്‍ തുടക്കമായി. ആ വര്‍ഷം തന്നെ ജയറാമിന്റേതായി പുറത്തിറങ്ങിയത് ആറു സിനിമകളാണ്. പിന്നീട് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങള്‍. ആരാധക മനസുകളില്‍ ജയറാം ഒരു സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും താരം ശ്രദ്ധേയനായി. ഈ വര്‍ഷം പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.