5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vala Movie: മാസ് ലുക്കിൽ അമ്പിളിചേട്ടൻ; ‘വല’യിലൂടെ തിരിച്ചുവരാൻ ഒരുങ്ങി ജഗതി

Actor Jagathy Sreekumar Comeback: ജഗതിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീൽ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് ഇതുവരെ കാണാത്ത വ്യത്യസ്തമായ ജ​അടിമുടി പുതുമയുള്ള ലുക്കിലാണ് ചിത്രത്തിൽ ജഗതി ശ്രീകുമാർ എത്തുക എന്ന് പോസ്റ്ററിൽ നിന്ന് നമുക്ക് വ്യക്തമാകും. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണർ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകനാണ് അരുൺ ചന്തു.

Vala Movie: മാസ് ലുക്കിൽ അമ്പിളിചേട്ടൻ; ‘വല’യിലൂടെ തിരിച്ചുവരാൻ ഒരുങ്ങി ജഗതി
Image Credit source: Facebook
neethu-vijayan
Neethu Vijayan | Published: 05 Jan 2025 14:31 PM

മലയാല സിനിമയിലെ അമ്പിളിക്കല… അതാണ് ജ​ഗതി ശ്രീകുമാർ. വാഹനാപകടത്തിൽ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന അതുല്യ പ്രതിഭയാണ് അദ്ദേ​ഹം. അദ്ദേഹത്തിൻ്റെ ആ വിടവ് നികത്താൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. ആരാധകരും പ്രേക്ഷകരും ഒരുപോലെ കൊതിക്കുന്ന ഒന്നാണ് അദ്ദേഹത്തെ ബി​ഗ്സ്ക്രീനിൽ ഇനിയും കാണുക എന്നത്. 2022 ൽ സിബിഐ 5- ദി ബ്രെയ്ൻ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ മുഖം കാണിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെ കിടിലൻ മേക്കോവറിലാണ് ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചുവരുന്നത്. വല എന്ന ചിത്രത്തിലെ പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ഇതിൻ്റെ കാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആരാധകലോകം ഇരുകൈയ്യും നീട്ടിയാണ് ജ​ഗതിയുടെ തിരിച്ചുവരവ് സ്വീകരിച്ചിരിക്കുന്നത്.

ജഗതിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീൽ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് ഇതുവരെ കാണാത്ത വ്യത്യസ്തമായ ജ​അടിമുടി പുതുമയുള്ള ലുക്കിലാണ് ചിത്രത്തിൽ ജഗതി ശ്രീകുമാർ എത്തുക എന്ന് പോസ്റ്ററിൽ നിന്ന് നമുക്ക് വ്യക്തമാകും. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണർ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകനാണ് അരുൺ ചന്തു.

​ഗ​ഗനചാരി പോലെ പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലവുമായി സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ അനൗൺസ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗോകുൽ സുരേഷും അജു വർഗീസും ഭാഗമായ ഈ അനൗൺസ്‌മെന്റ് വീഡിയോ വലയിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചു. മലയാളത്തിന്റെ സോംബികൾ കോമഡി കൂടി കലർന്നായിരിക്കും എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നൽകിയത്.

സയൻസ് ഫിക്ഷൻ ലോകത്ത് മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയാണ് സോംബികളെന്ന പേരിൽ വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ നമ്മുടെ അറിവിലുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ ചുരുക്കം സിനിമകൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളൂ. അതേസമയം മലയാളത്തിലെ ആദ്യ സോംബി ചിത്രമായാണ് വല വരാൻ ഒരുങ്ങുന്നത്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരക്കാർ, കെ ബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വല എന്ന ചിത്രത്തിൻ്റെ ഭാഗമാണ്. അതിനാൽ ​ഗ​ഗനചാരിയുടെ രണ്ടാം ഭാ​ഗമാണെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. കൂടാതെ മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വലയ്ക്കുണ്ട്.