AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagadish: ‘സിനിമയിലെ വയലന്‍സ് കണ്ട് ഇന്‍ഫ്‌ളുവന്‍സാകുമെങ്കിൽ, നന്മ കണ്ടാലും ഇന്‍ഫ്‌ളുവന്‍സ്ഡ് ആകണ്ടേ’? ജഗദീഷ്

Actor Jagadish: സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെങ്കില്‍, അതിലെ നന്മയും സ്വാധീനിക്കേണ്ടെ എന്നാണ് ജ​ഗദീഷ് ചോ​ദിക്കുന്നത്. മാർക്കോ എന്ന ചിത്രത്തിൽ തന്റെ കഥാപാത്രം അക്രമത്തിന് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണ്. എന്നാൽ ജ​ഗദീഷ് എന്ന് വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കുന്നയാളല്ലെന്നാണ് താരം പറയുന്നത്.

Jagadish: ‘സിനിമയിലെ വയലന്‍സ് കണ്ട് ഇന്‍ഫ്‌ളുവന്‍സാകുമെങ്കിൽ, നന്മ കണ്ടാലും ഇന്‍ഫ്‌ളുവന്‍സ്ഡ് ആകണ്ടേ’? ജഗദീഷ്
Jagadish
sarika-kp
Sarika KP | Published: 04 Mar 2025 14:26 PM

സമൂഹത്തിൽ കുറച്ച് നാളായി നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സിനിമയാണെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ ജ​ഗദീഷ്. സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെങ്കില്‍, അതിലെ നന്മയും സ്വാധീനിക്കേണ്ടെ എന്നാണ് ജ​ഗദീഷ് ചോ​ദിക്കുന്നത്. മാർക്കോ എന്ന ചിത്രത്തിൽ തന്റെ കഥാപാത്രം അക്രമത്തിന് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണ്. എന്നാൽ ജ​ഗദീഷ് എന്ന് വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കുന്നയാളല്ലെന്നാണ് താരം പറയുന്നത്.

പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കഥാപാത്രത്തെയാണോ അതോ ജഗദീഷിനെയാണോ എന്നാണ് നടന്‍ ചോദിക്കുന്നത്. സിനിമയിൽ എന്തൊക്കെ നല്ല കാര്യങ്ങളാണ് വരുന്നത്.. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് കണ്ട് എത്ര പേർ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്‌ളുവന്‍സ്ഡ് ആകും, നന്മ കണ്ടാല്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ എന്നും താരം ചോദിക്കുന്നു.

Also Read:‘സിനിമകളാണ് വയലൻസിന് കാരണമെന്ന വാദം അസംബന്ധം’; ഫെഫ്ക

മാർക്കോ എന്ന ചിത്രത്തിൽ താൻ അല്ല വയലന്‍സിന് കൂട്ട് നില്‍ക്കുന്നതെന്നും തന്റെ കഥാപാത്രമായ ടോണി ഐസകാണെന്നും നടൻ പറയുന്നു. ഇതിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നാണ് താരം ചോദിക്കുന്നത്. ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. താൻ ഒരു സ്‌കൂളിലോ കോളേജിലോ പോയാൽ സ്നേഹത്തിന്റെ സന്ദേശമാണ് വിദ്യാർത്ഥികൾക്ക് നൽകാൻ ശ്രമിക്കുന്നതെന്ന് ‘പരിവാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കെ ജഗദീഷ് പറഞ്ഞു.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും രം​ഗത്ത് എത്തിയിരുന്നു. ഇക്കാലത്ത് ഏതൊരു വിവരവും വിരൽ തുമ്പിൽ ലഭിക്കുമ്പോൾ സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത് എന്നാണ് ഫെഫ്കയുടെ ചോദ്യം. വയലൻസ് പ്രമേയമാക്കിയുള്ള വെബ് സീരിസുകളും ഗെയിമുകളും സിനിമകളും മറ്റ് രാജ്യങ്ങളിൽ നിന്നും ലഭ്യമാണെന്നും അതൊക്കെ നമ്മുടെ കുട്ടികൾ കണ്ടുവരികയാണെന്നും ഫെഫ്ക പറഞ്ഞു.