AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hakkim Shajajahan: ‘ബസൂക്ക ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, ഒരു പോരാട്ടമാണ്’; ഹക്കീം ഷാജഹാൻ

Hakkim Shajajahan On Bazooka: ചിത്രത്തെ കുറിച്ചും നടൻ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെകുറിച്ചും താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Hakkim Shajajahan: ‘ബസൂക്ക ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, ഒരു പോരാട്ടമാണ്’; ഹക്കീം ഷാജഹാൻ
Hakkim ShajajahanImage Credit source: instagram
sarika-kp
Sarika KP | Published: 11 Apr 2025 20:06 PM

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തിയ ബസൂക്ക തീയറ്ററിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തോടെ രണ്ടാം ദിവസവും തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ബസൂക്കയിലെ പ്രധാന കഥാപാത്രത്തെയാണ് നടൻ ഹക്കീം ഷാജഹാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ചിത്രത്തെ കുറിച്ചും നടൻ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെകുറിച്ചും താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പിനൊപ്പം മമ്മൂട്ടിയൊടപ്പമുള്ള ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.

Also Read:മോഹൻലാലിനോട് മുട്ടാനായോ മമ്മൂട്ടിക്ക്! ബസൂക്കയുടെ ആദ്യദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ തനിക്കും ഒരു അവസരം ലഭിച്ചുവെന്നാണ് ഹക്കീം പറയുന്നത്. തനിക്ക് ഇതെന്നും വിലമതിക്കുന്ന ഒന്നാണെന്നും ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ് ഇതെന്നും നടൻ കുറിച്ചു. എന്നാൽ ഇതിനിടയിൽ തനിക്ക് ഒരു അപകടം സംഭവിച്ചു. ഇത് തനിക്ക് പരിധിവെച്ചെന്നും പക്ഷേ താൻ എല്ലാം മറന്ന് മുന്നോട്ട് പോയി. ഇത് തങ്ങൾക്ക് വെറുമൊരു സിനിമയല്ല, ഞങ്ങളുടെ ഒരു പോരാട്ടമാണിതെന്നും കുറിപ്പിൽ നടൻ പറയുന്നു. ഇതിനൊപ്പം താരത്തിന് സംഭവിച്ച അപകടത്തിന്റെ ചിത്രങ്ങളും പ​ങ്കുവച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Hakim Shahjahan (@hakim_shajahan)

അതേസമയം ചിത്രത്തിന്റെ റിവ്യൂ കണ്ട് സിനിമ വിലയിരുത്തരുതെന്ന് നടൻ ഹക്കീം ഷാജഹാൻ പറഞ്ഞിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം.അശ്വന്ത് കോക്കിന്‍റെ റിവ്യൂ താൻ കണ്ടിരുന്നു. സിനിമ കാണാൻ ആഗ്രഹിക്കുന്നവർ, റിവ്യൂ കേൾക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് നടൻ പറയുന്നത്. റിവ്യൂ കേട്ട് പോകുമ്പോൾ തിയേറ്റർ എക്സ്‌പീരിയൻസിനെ അത് വല്ലാതെ ബാധിക്കും. നിങ്ങൾ ബസൂക്ക കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റിവ്യൂ കേൾക്കാതിരിക്കുകയെന്നും ഹക്കീം ഷാജഹാൻ പറഞ്ഞു.