ഇരയാണ് താനും! കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞതിനാൽ സിനിമ നഷ്ടമായി; ​ഗോകുൽ സുരേഷ് | actor gokul suresh talking about casting couch and reveals bad experience Malayalam news - Malayalam Tv9

Gokul Suresh: ഇരയാണ് താനും! കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞതിനാൽ സിനിമ നഷ്ടമായി; ​ഗോകുൽ സുരേഷ്

Published: 

09 Sep 2024 22:36 PM

Gokul Suresh: നിവിൻ പോളിക്ക് എതിരായ ആരോപണം വ്യാജമാണെന്ന് ആളുകൾക്ക് മനസിലായി വരുന്നു. സ്ത്രീകളെ പോലെ പുരുഷന്മാരും ഇരകളാണെന്നതിന്റെ തെളിവാണിത്.

Gokul Suresh: ഇരയാണ് താനും! കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞതിനാൽ സിനിമ നഷ്ടമായി; ​ഗോകുൽ സുരേഷ്

Credits Gokul suresh Facebook Page

Follow Us On

കൊച്ചി: മലയാള സി‍നിമയിലെ കാസ്റ്റിം​ഗ് കൗച്ച് വിവാദത്തിൽ പ്രതികരിച്ച് നടൻ ​ഗോകുൽ സുരേഷ്. കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞതിന്റെ പേരിൽ തനിക്ക് സിനിമ നഷ്ടമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ​ഗോകുൽ. സ്ത്രീകൾക്ക് മാത്രമാണ് സിനിമ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടാകുന്നതെന്ന് വിചാരിക്കരുത്. പുരുഷമന്മാർക്കും മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിവിൻ പോളിയ്ക്ക് എതിരെ ഉയർന്ന ലെെം​ഗികാരോപണ കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”സ്ത്രീകൾ മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്. കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. കരിയറിന്റെ തുടക്ക താലത്ത് എനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. പക്ഷേ ഈ സംഭവങ്ങൾക്കൊക്കെ നിരവധി വശങ്ങളുണ്ട്.

സാധാരണക്കാരായ ജനങ്ങൾക്ക് ഈ വിഷ‌യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങളാകും മനസിലാകുക. സിനിമ മേഖലയോടുള്ള കാഴ്ചപ്പാട് തന്നെ മാറാൻ ഇത് വഴിയൊരുക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നിവിൻ പോളിക്കെതിരെ ആരോപണവുമായി ഒരാൾ രം​ഗത്തെത്തിയിരിക്കുന്നത്. ആരോപണം വ്യാജമാണെന്ന് എല്ലാവർക്കും മനസിലായി വരുന്നു. ഇതിലൂടെ തന്നെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന് മറ്റുള്ളവർക്ക് മനസിലാകും.

സത്യസന്ധമായ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. പക്ഷേ നിവിൻ ചേട്ടനെതിരായ കേസി‍ൽ വിഷമമുണ്ട്. കാരണം ഞാനും ഇരയാണ്. വിശ്വസിക്കാൻ പറ്റാത്തതും വിശ്വസിക്കാൻ താത്പര്യപ്പെടാത്തതുമായ കാര്യങ്ങൾ നടക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നിയേക്കും. അതിൽ വ്യക്ത തരേണ്ടത് പൊലീസും കോടതിയും പോലുള്ള നിയമ സംവിധാനങ്ങളാണ്.

ഇരകളായവർക്ക് വലിയ പിന്തുണയാണ് ഹേമ കമ്മിറ്റി പോലുള്ള സംവിധാനങ്ങൾ നൽകുന്നത്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കില്ലെന്നൊരു ധൈര്യം ഉണ്ടാകും. അതേസമയം വ്യാജ ആരോപണങ്ങൾ സിനിമ മേഖലയെ മോശമായി ബാധിക്കും. ചിലരുടെ മോശം പ്രവൃത്തി കൊണ്ട് ഒരു ഇൻഡസ്ട്രിയെ മൊത്തത്തിൽ അടച്ചാക്ഷേപിക്കാൻ അടച്ചാക്ഷേപിക്കാൻ പാടില്ലെന്നൊരു അഭിപ്രായം ഉണ്ട്.

ഇതിന്റെ ഇരട്ടി സംഭവങ്ങൾ മറ്റ് പല സിനിമ ഇൻഡസ്ട്രികളിലും ഉണ്ടാകും. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ട്. മറ്റ് പലമേഖലകളിലും ജോലി ചെയ്യുന്ന തന്റെ സുഹൃത്തുകൾ അവർക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ആളുകൾ നന്നായി ജീവിക്കാൻ നോക്കിയാൽ ഇങ്ങനത്തെ പ്രശ്നം ഉണ്ടാകില്ല”.- ഗോകുൽ സുരേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരനവധി സ്ത്രീകളാണ് തങ്ങൾ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ഇവരുടെ പരാതിയിൽ നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹെെക്കോടതിയിലെ പ്രത്യേക ബെഞ്ചിന്റെ സിറ്റിം​ഗ് നാളെയാണ്. റിപ്പോർട്ടുമായി ബന്ധപ്പെട്ട ആറ് ഹർജികൾ പരി​ഗണിക്കും. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കി.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version