5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gokul Suresh: ‘വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല; അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം’; ​ഗോകുൽ സുരേഷ്

Actor Gokul Suresh Opens up About Marriage: കഴിഞ്ഞ ദിവസം നടൻ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം കൂടാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ​ഗോകുൽ പറഞ്ഞു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ​ഗോകുൽ സംസാരിക്കുന്നുണ്ട്.

Gokul Suresh: ‘വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല; അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം’; ​ഗോകുൽ സുരേഷ്
​ഗോകുൽ സുരേഷ് (image credits: instagram)
sarika-kp
Sarika KP | Published: 10 Dec 2024 11:08 AM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷ്. അച്ഛനെ പോലെ അഭിനയ രം​ഗത്ത് സജീവമാണ് ​ഗോകുലും. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹം ഉടനെ ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു താരം പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം നടൻ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം കൂടാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ​ഗോകുൽ പറഞ്ഞു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ​ഗോകുൽ സംസാരിക്കുന്നുണ്ട്.

“വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല”, എന്നായിരുന്നു ​ഗോകുൽ സുരേഷ് പറഞ്ഞത്.

Also Read : നരയും, ചുളുവും ആസ്വദിക്കുന്നു, അറുപതില്‍ പാര്‍വതിക്ക് വീണ്ടും താലിക്കെട്ടുമെന്ന് ജയറാം; പിറന്നാള്‍ നിറവില്‍ പ്രിയതാരം

അതേസമയം, താരത്തിന്റെതായി വരാൻ പോകുന്ന അടുത്ത സിനിമ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രം. ഡിറ്റക്റ്റീവ് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 1.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയ്ക്കൊപ്പം ഗോകുല്‍ സുരേഷാണ് എത്തിയത്. ഗോകുലിന് എതിരാളികളെ നേരിടാനുള്ള അടവുകൾ പഠിപ്പിച്ചു കൊടുക്കുന്ന മമ്മൂട്ടിയാണ് ടീസറിൽ ഉള്ളത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘മറ്റുള്ളവർക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി’ എന്ന വാചകത്തോടെയാണ് നേരത്തെ ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ്, ഷെർലക് ഹോംസിനു സമാനയമായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് പടത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.