Dulquer Salmaan: ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം
Dulquer Salmaan's Bodyguard Devadath's Wedding: വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചടങ്ങിന് എത്തിയ താരം കുടുംബാംഗങ്ങൾക്കും ഒപ്പം ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷമാണ് മടങ്ങിയത്.
നടൻ ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്യര്യയാണ് വധു. വിവാഹത്തിൽ പങ്കെടുക്കാനും വധുവരന്മാർക്ക് മംഗളാശംസകൾ നേരാനും ദുൽഖർ നേരിട്ടെത്തി. സണ്ണി വെയ്നും മറ്റും സുഹൃത്തുക്കൾക്കും ഒപ്പമാണ് ദുൽഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചടങ്ങിന് എത്തിയ താരം കുടുംബാംഗങ്ങൾക്കും ഒപ്പം ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷമാണ് മടങ്ങിയത്.
ദുൽഖർ സൽമാൻ പോകുന്നിടത്തും എയർപോർട്ടിലും സിനിമ പ്രോമോഷൻ പരിപാടികളിലും സുരക്ഷാവലയം തീർക്കുന്നത് ദേവദത്താണ്. ആറടി പൊക്കക്കാരനായ ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദേവദത്തിന് ആരാധകർ ഏറെയാണ്. ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്ന വിളിപ്പേരും ദേവദത്തിനെ തേടിയെത്തിയിട്ടുണ്ട്.
‘ദ് 192 സെ.മീ’ എന്നാണ് സോഷ്യൽ മീഡിയയിൽ ദേവദത്തിനെ അറിയപ്പെടുന്നത്. അതുതന്നെയാണ് ദേവദത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരും. 2019-ൽ നടന്ന മിസ്റ്റർ എറണാകുളം കോമ്പിറ്റീഷനിൽ ‘ഫിസീക് മോഡൽ’ ടൈറ്റിൽ വിജയി ആയിരുന്നു ദേവദത്ത്. മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനത്തിനും ദേവദത്ത് അർഹനായിട്ടുണ്ട്. ദുൽഖറിന്റെ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം നടത്തുന്നത് ദേവദത്ത് തന്നെയാണ്.
അതേസമയം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദുല്‍ഖറിന്റെ വരാൻ പോകുന്ന ചിത്രം. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ ഒരുക്കുന്ന രണ്ട് സിനിമകളിൽ താൻ അടുത്ത് അഭിനയിക്കുമെന്ന് നേരത്തെ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല, അതേസമയം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് സൗബിന്‍ പറഞ്ഞത്. ലക്കി ഭാസ്കര്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഫിനാഷ്യല്‍ ത്രില്ലറായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 31 ന് ആയിരുന്നു.