5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dileep-Kavya: മാമാട്ടിക്ക് കൂടെ കളിക്കാന്‍ ഒരു കൂട്ടുകാരി; വീഡിയോ കോളില്‍ സന്തോഷം പങ്കിട്ട് ദിലീപും കാവ്യയും

Dileep-Kavya Madhavan Viral Video: തന്നെ കാണാന്‍ വന്ന കൊച്ച് ആരാധികയെ കാവ്യയ്ക്കും മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിക്കും പരിചയപ്പെടുത്തി കൊടുക്കുകയാണ് ദിലീപ്. ഈ വീഡിയോയാണ് സൈബറിടം ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് വേളയിലാണ് ദിലീപിന്റെ അടുത്തേക്ക് ഒരു കുഞ്ഞ് ആരാധികയെത്തുന്നത്. അവളെ കണ്ടതും ദിലീപ് ഉടന്‍ കാവ്യയെ വീഡിയോ കോള്‍ ചെയ്തു.

Dileep-Kavya: മാമാട്ടിക്ക് കൂടെ കളിക്കാന്‍ ഒരു കൂട്ടുകാരി; വീഡിയോ കോളില്‍ സന്തോഷം പങ്കിട്ട് ദിലീപും കാവ്യയും
ദിലീപ്, കാവ്യ, മാമാട്ടി Image Credit source: Instagram
shiji-mk
Shiji M K | Published: 13 Jan 2025 17:02 PM

ദിലീപിനെയും കാവ്യയെയും ഇഷ്ടമില്ലാത്തവരായി ആരുണ്ട്. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട ജോഡികളാണ് ദിലീപും കാവ്യയും. എന്നാല്‍ സ്‌ക്രീനിലെ താരങ്ങള്‍ വിവാഹത്തിലൂടെ ഒന്നിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. ഏറെ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും ഏറ്റുവാങ്ങേണ്ടതായി വന്നത്. കാവ്യയുമായുള്ള ബന്ധം കാരണമാണ് മഞ്ജുവുമായി ദിലീപ് വേര്‍പിരിഞ്ഞതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ സന്തോഷകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ദിലീപും കാവ്യയും. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനില്‍ ഇരുന്ന് കാവ്യയെ വീഡിയോ കോള്‍ ചെയ്യുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

തന്നെ കാണാന്‍ വന്ന കൊച്ച് ആരാധികയെ കാവ്യയ്ക്കും മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിക്കും പരിചയപ്പെടുത്തി കൊടുക്കുകയാണ് ദിലീപ്. ഈ വീഡിയോയാണ് സൈബറിടം ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് വേളയിലാണ് ദിലീപിന്റെ അടുത്തേക്ക് ഒരു കുഞ്ഞ് ആരാധികയെത്തുന്നത്. അവളെ കണ്ടതും ദിലീപ് ഉടന്‍ കാവ്യയെ വീഡിയോ കോള്‍ ചെയ്തു.

Also Read: Dileep- Kavya Madhavan: ‘കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്’; കെപിഎസി ലളിതയുടെ പഴയ അഭിമുഖം വീണ്ടും വൈറലാവുന്നു

സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് കുട്ടി ദിലീപിനെ കാണാനെത്തിയത്. മോളുടെ പേരെന്താണെന്ന് കാവ്യ ഫോണിലൂടെ ചോദിക്കുമ്പോള്‍ കുട്ടി മറുപടി പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞ് പറയുന്ന കാര്യങ്ങള്‍ വ്യക്തമാകാതെ വന്നതോടെ ദിലീപാണ് പേര് പറഞ്ഞ് കൊടുക്കുന്നത്. താന്‍ യുകെജിയിലാണ് പഠിക്കുന്നതെന്നും ആരാധിക കാവ്യയോട് പറയുന്നുണ്ട്.

തന്റെ കൂടെ വീട്ടിലേക്ക് വരികയാണ് കുട്ടിയെന്നും താമാശരൂപേണ ദിലീപ് പറഞ്ഞു. അപ്പോള്‍ കൂടെക്കൂട്ടിക്കോളൂ എന്നാണ് കാവ്യ കൊടുത്ത മറുപടി. മാമാട്ടിക്ക് കൂടെ കളിക്കാന്‍ ഒരു കൂട്ടുകാരിയെ കിട്ടുമല്ലോ എന്ന് ദിലീപും പറയുന്നു. ഇത് പറഞ്ഞ ദിലീപ് മാമാട്ടിയെ വിളിച്ച് ആരാധികയ്ക്ക് കാണിച്ച് കൊടുക്കുന്നുമുണ്ട്.

വൈറലായ വീഡിയോ

വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ജനപ്രിയ നായകനെന്ന് വെറുതെ വിൡക്കുന്നതല്ലെന്നാണ് ഒരുപറ്റം ആരാധകരുടെ അഭിപ്രായം. ഈ ബന്ധം അധികകാലം മുന്നോട്ടുപോകില്ലെന്ന് പറഞ്ഞവരുടെ ധാരണയെ പൊളിച്ചെഴുതി, ദിലീപ് കാവ്യ പ്രണയത്തിന് ഇപ്പോഴും കുറവില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

2016ലാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു-ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയും കാവ്യക്കും ദിലീപിനും ഒപ്പമാണ് താമസം.