5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ‘മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ പരാതി നൽകണം; ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; ധ്യാൻ

Dhyan Sreenivasan on Nivin Pauly Controversy: അവർ തുടക്കം മുതലെ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ബാഡ് ബോയ്സിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

Dhyan Sreenivasan: ‘മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ പരാതി നൽകണം; ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; ധ്യാൻ
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ (credits: facebook)
sarika-kp
Sarika KP | Updated On: 13 Sep 2024 19:28 PM

ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. ഇതിനിടെയിൽ നടൻ നിവിൻ പോളിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിവിൻ പോളി ദുബായിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഇതിനു പിന്നാലെ യുവതിയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് സിനിമയ്ക്ക് അകത്ത് നിന്ന് തന്നെ പ്രതികരണം എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രം​ഗത്ത് എത്തി. നിവിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനര​ഹിതമാണെന്നും മാനനഷ്ടത്തിന് അവർക്കെതിരെയാണ് ആദ്യം പരാതി കൊടുക്കേണ്ടതെന്നും ധ്യാൻ പറഞ്ഞു. അവർ തുടക്കം മുതലെ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ബാഡ് ബോയ്സിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

“മാനനഷ്ടത്തിന് ആ സ്ത്രീയ്ക്കെതിരെയാണ് പരാതി നൽകേണ്ടത്. നിവിനെക്കുറിച്ച് തുടക്കംമുതലേ പരസ്പര വിരുദ്ധമായ കാര്യമാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ആ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാവും. ചേട്ടൻ വന്ന് ആ തെളിവുകൾ പുറത്തുവിട്ടതാണല്ലോ? ആ സമയം നിവിൻ വർഷങ്ങൾക്ക് ശേഷം സിനിമയുടെ സെറ്റിലായിരുന്നു. ശരിക്കും മോശം അനുഭവം നേരിടേണ്ടിവന്ന സ്ത്രീകളുടെ പരാതികൾക്കാണ് ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ കാരണം വിശ്വാസ്യത നഷ്ടപ്പെടുന്നത്. എല്ലാവരും ശരിയാണെന്ന് നമുക്ക് പറയാൻപറ്റില്ലല്ലോ. ഇതെല്ലാം കേൾക്കുന്ന എല്ലാവർക്കും ആശയക്കുഴപ്പമുണ്ടാകും.” ധ്യാൻ ചൂണ്ടിക്കാട്ടി.

നിവിന്റെ കാര്യം തെളിഞ്ഞതാണല്ലോ. അത് അങ്ങനെ തള്ളിപ്പോയി, കൃത്യമായിട്ട് ആൾക്കാർക്കും പാെലീസുകാർക്കും മനസിലായി കാണും. ശരിക്കും മോശം അനുഭവം ഉണ്ടാവുന്ന സ്ത്രീകൾ വരുമ്പോൾ ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കണ്ട എന്ന ഒരു സംശയം വരും. എല്ലാം ശരിയാണെന്ന് പറയാനാവില്ല. ഇപ്പോൾ ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കുകയാണ്. പക്ഷേ കൃത്യമായ തെളിവില്ലെങ്കിൽ ഇതൊന്നും നിലനിൽക്കില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Also read-Nivin Pauly: ‘ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍; യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്’; നിവിനെതിരെ മൊഴി നൽകിയ യുവതി

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ​ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ധ്യാൻ ശ്രീനിവാസൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. അവരവരുടെ അനുഭവങ്ങളായിരിക്കുമല്ലോ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടാവുകയെന്നും താരം പറഞ്ഞു. സിനിമ മേഖലയിൽ സ്വജന പക്ഷപാതമുണ്ട്. ഉദാഹരണത്തിന് വിനീത് ശ്രീനിവാസന് ഒരു ​ഗ്രൂപ്പുണ്ട്. ആഷിഖ് അബുവിന് വേറൊരു ​ഗ്രൂപ്പുണ്ട്. എന്നാൽ അതിനു മുകളിൽ പവർ ​ഗ്രൂപ്പുണ്ട് എന്നൊന്നും വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ലെന്നും താരം പറഞ്ഞു.

അതേസമയം നിവിനെതിരെ യുവതി നൽകിയ പരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ നടൻ നിവിൻ പോളി പരാതി നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിക്കുന്നുവെന്നും സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിൻ പറഞ്ഞു.

Latest News