5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ഞാനുണ്ടായതിന് ശേഷം അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീടുപോലുമില്ല: ധ്യാന്‍ ശ്രീനിവാസന്‍

Dhyan Sreenivasan Reveals His Love Story: എല്ലാ ചോദ്യങ്ങള്‍ക്കും വളരെ രസകരമായിട്ടുള്ളൊരു കഥ പറയുന്നതാണ് ധ്യാനിന്റെ രീതി. ആ കഥകളില്‍ ധ്യാനിന്റെ കുടുംബവും കൂട്ടുകാരും സഹപ്രവര്‍ത്തകരുമെല്ലാം ഇരകളാകാറുമുണ്ട്. ഇത്തരത്തില്‍ രസകരമായ രീതിയില്‍ പല കാര്യങ്ങളും അവതരിപ്പിക്കുന്നതാണ് ധ്യാനിനെ ഇഷ്ടപ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും.

Dhyan Sreenivasan: ഞാനുണ്ടായതിന് ശേഷം അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീടുപോലുമില്ല: ധ്യാന്‍ ശ്രീനിവാസന്‍
വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും (Image Credits: Facebook)
shiji-mk
Shiji M K | Updated On: 31 Oct 2024 13:08 PM

ഇന്റര്‍വ്യൂ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, അത് ധ്യാന്‍ ശ്രീനിവാസനാണ്. സിനിമകളേക്കാള്‍ ഉപരി ഇന്റര്‍വ്യൂകള്‍ വഴിയാണ് ധ്യാന്‍ ആരാധകരെ ഉണ്ടാക്കിയിട്ടുള്ളത്. താരം തന്നെ ഇക്കാര്യം പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. നടന്‍ ശ്രീനിവാസന്റെ ഇളയ മകന്‍ എന്നതിലുപരി നടനാണ് സംവിധായകനാണ് ധ്യാന്‍. അദ്ദേഹം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അവയേക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ടത് അഭിമുഖങ്ങള്‍ തന്നെയാണ്.

എല്ലാ ചോദ്യങ്ങള്‍ക്കും വളരെ രസകരമായിട്ടുള്ളൊരു കഥ പറയുന്നതാണ് ധ്യാനിന്റെ രീതി. ആ കഥകളില്‍ ധ്യാനിന്റെ കുടുംബവും കൂട്ടുകാരും സഹപ്രവര്‍ത്തകരുമെല്ലാം ഇരകളാകാറുമുണ്ട്. ഇത്തരത്തില്‍ രസകരമായ രീതിയില്‍ പല കാര്യങ്ങളും അവതരിപ്പിക്കുന്നതാണ് ധ്യാനിനെ ഇഷ്ടപ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും.

തന്റെ ജീവിത്തിലെ വഴിത്തിരിവിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് ഒരു പെണ്‍കുട്ടിയെ വളച്ച കഥയും ധ്യാന്‍ പറയുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Also Read: Anaswara Rajan: ‘അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു, അന്നത് മനസിലായില്ല’: അനശ്വര രാജന്‍

‘ഞാന്‍ ജനിച്ചുവീഴുന്നത് തന്നെ ഒരു വഴിത്തിരിവിലേക്കായിരുന്നു. നടന്‍ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനിക്കുന്നത്. ഓര്‍മ വെച്ചപ്പോള്‍ ഇതൊരു വലിയ വഴിത്തിരിവാണെന്ന് മനസിലായി. ഞാനുണ്ടായതിന് ശേഷമാണ് അച്ഛന്റെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമുണ്ടാകുന്നത്. ശ്രീനിവാസന്റെ രാശി ആരാണെന്ന് ചോദിച്ചാല്‍ അത് ഞാനാണ്.

1983ല്‍ ഏട്ടന്‍ ജനിക്കുമ്പോള്‍ അച്ഛന് ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. ആ സമയത്ത് വാടക വീട്ടിലാണ് താമസം. ഞാന്‍ ജനിച്ചതിന് ശേഷമാണ് സ്വന്തമായി വീടും എസിയും ഒക്കെ ഉണ്ടാകുന്നത്. ഏട്ടന്‍ ജനിച്ചപ്പോള്‍ ഇതൊന്നുമുണ്ടായിരുന്നില്ല,’ ധ്യാന്‍ പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ട്രെയിനില്‍ വെച്ച് കണ്ടയുടന്‍ താന്‍ മെസേജ് അയച്ച് വളച്ചെടുത്തു എന്നാണ് ധ്യാന്‍ പറയുന്നത്.

‘ചെന്നൈ-ബെംഗളൂരു ജനശതാബ്ദിയില്‍ ഞാന്‍ ബെംഗളൂരുവിലേക്ക് പോവുകയാണ്. ആ സമയത്തൊക്കെ നടുക്കുള്ള സീറ്റ് മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന തരത്തിലുള്ളതാണ്. എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് ഒരു അച്ഛനും അമ്മയും മകളും മകനുമാണ്. മകള് അതിസുന്ദരിയായ പെണ്‍കുട്ടിയാണ്. കണ്ടപ്പോള്‍ എന്നേക്കാളും രണ്ടോ മൂന്നോ വയസിന് ചെറുപ്പം ആണെന്ന് തോന്നി. ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ആ കുട്ടിയോട് അതിയായ പ്രണയം തോന്നി. ഞങ്ങള്‍ നേര്‍ക്കുനേര്‍ ഇരിക്കുന്നത് കൊണ്ട് തന്നെ എങ്ങനെ നോക്കിയാലും ആ കുട്ടിയുടെ മുഖത്തോട്ട് ആകും. ആ കുട്ടി എന്നെ നോക്കാതിരിക്കാന്‍ മാക്‌സിമം ശ്രമിക്കുന്നുണ്ട്.

Also Read: Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ

അന്ന് ഓര്‍ക്കൂട്ട് എല്ലാം വന്ന സമയമാണ്. ട്രെയിനിന്റെ പുറത്ത് യാത്രക്കാരുടെ പേര് വിവരം ഒട്ടിക്കാറുണ്ട്. അത് നോക്കി ആ കുട്ടിയുടെ പേര് മനസിലാക്കി വെച്ചു. എന്നേക്കാളും രണ്ട് വയസ് മൂത്തതാണ്. പേര് നോക്കി ഓര്‍ക്കൂട്ടില്‍ മെസേജ് അയച്ചു. ട്രെയിനില്‍ ഇരുന്ന് തന്നെയാണ് മെസേജ് അയച്ചത്.

പിന്നീട് അവിടം തൊട്ട് തുടര്‍ച്ചയായി മെസേജ് അയച്ചോണ്ടിരുന്നു. ആ കുട്ടി ഇറങ്ങേണ്ട സ്‌റ്റേഷനില്‍ ഇറങ്ങിയെങ്കിലും മെസേജ് അയക്കുന്നത് നിര്‍ത്തിയില്ല. പിറ്റേ ദിവസം ഞങ്ങള്‍ കാണുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് ആ കുട്ടിയെ വളച്ചെടുത്തത്,’ ധ്യാന്‍ പറഞ്ഞു.