Dhanush-Aishwarya Divorce: ‘ഒന്നിച്ച് ജീവിക്കാൻ താല്പര്യമില്ല’; ധനുഷ് ഐശ്വര്യ രജനികാന്ത് വിവാഹമോചനത്തിൽ വിധി ഈ മാസം

Dhanush and Aishwarya Divorce Case: കോടതിയിൽ ഹാജരായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയെ ബോധിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Dhanush-Aishwarya Divorce: ഒന്നിച്ച് ജീവിക്കാൻ താല്പര്യമില്ല; ധനുഷ് ഐശ്വര്യ രജനികാന്ത് വിവാഹമോചനത്തിൽ വിധി ഈ മാസം

നടൻ ധനുഷ്, സംവിധായിക ഐശ്വര്യ രജനികാന്ത് (Image Credits: Facebook)

Updated On: 

21 Nov 2024 19:44 PM

ചെന്നൈ: നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനം പ്രഖ്യാപിച്ചിട്ട് കുറച്ച് കാലമായെങ്കിലും, ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ല. 2022-ൽ വേർപിരിയൽ പ്രഖ്യാപിച്ച ഇവർ, മൂന്ന് തവണയും ഹിയറിങ്ങിന് കോടതിയിൽ ഹാജരാകാത്തതിനാൽ ഇവർ വീണ്ടും ഒന്നിക്കുന്നെന്ന വാർത്തകൾ സജീവമായി വന്നിരുന്നു. ഐശ്വര്യയുടെ അച്ഛനും നടനുമായ രജനീകാന്തിന് വേണ്ടി ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഉയർന്നിരുന്നത്.

എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയെ ബോധിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാസ്ക് ധരിച്ചായിരുന്നു രണ്ടുപേരും എത്തിയത്. കേസിൽ നവംബർ 27-നായിരിക്കും വിധി.

2004 നവംബർ 18-നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ആർഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. എന്നാൽ, 2022 ജനുവരി 17-ന്, 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ചകളുടെയും പൊരുത്തപ്പെടലിന്റെയും കൂടി യാത്രയായിരുന്നു അത്. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപിരിയുന്ന ഒരിടത്താണ് നിൽക്കുന്നത്. ദമ്പതികൾ എന്ന നിലയിൽ വേർപിരിയാനും, വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു” പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ.

യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ധനുഷ് നായകനായ 3 എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ ആയിരുന്നു.

ALSO READ: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ

അതേസമയം, ‘രായൻ’ ആണ് ധനുഷിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ആഗോളതലത്തിൽ വലിയ വിജയം കൈവരിച്ച ചിത്രം 150 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഓം പ്രകാശാണ്. ധനുഷിന് പുറമെ സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തിയ ഒടുവിലത്തെ ചിത്രം ‘ലാൽ സലാം’ ആണ്. ഐശ്വര്യയുടെ പിതാവും നടനുമായ രജനികാന്തും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. എങ്കിലും, പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ ചിത്രത്തിനായില്ല. ‘ലാൽ സലാം’ ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല.

Related Stories
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍