Chandu Salimkumar: ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്… ഞാനല്ല താരം; സരോജ് കുമാർ സ്റ്റൈലിൽ ചന്തു സലിംകുമാർ

Actor Chandu Salimkumar Viral Response: പൈങ്കിളി എന്ന ചിത്രം പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ചന്തുവിൻ്റെ കിടിലൻ മറുപടി. സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിൽ പറയുന്ന ഡയലോ​ഗാണ് ചന്തു അനുകരിച്ചിരിക്കുന്നത്. താൻ താരമല്ലെന്നും ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചന്തു മാധ്യമങ്ങൾക്ക് നൽകിയ മറുപടി.

Chandu Salimkumar: ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്... ഞാനല്ല താരം; സരോജ് കുമാർ സ്റ്റൈലിൽ ചന്തു സലിംകുമാർ

Sreenivasan As Saroj Kumar, Chandu Salimkumar

Published: 

15 Feb 2025 18:55 PM

സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് പൈങ്കിളി. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിംകുമാറിൻ്റെ മകനായ ചന്തു സലീംകുമാറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിത് ചില ഓൺലൈൻ മീഡിയകൾക്ക് ചന്തു നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉദയനാണ് താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തിൻ്റെ ഡയലോ​ഗുമായാണ് ചന്തു എത്തിയിരിക്കുന്നത്.

പൈങ്കിളി എന്ന ചിത്രം പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ചന്തുവിൻ്റെ കിടിലൻ മറുപടി. സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിൽ പറയുന്ന ഡയലോ​ഗാണ് ചന്തു അനുകരിച്ചിരിക്കുന്നത്. താൻ താരമല്ലെന്നും ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചന്തു മാധ്യമങ്ങൾക്ക് നൽകിയ മറുപടി.

പൈങ്കിളിയിലൂടെ ചന്തുവിന്റെ തിരിച്ചു വരവാണോ എന്നായിരുന്നു മാധ്യമങ്ങളിൽ നിന്ന് വന്ന ചോദ്യം. ഇതിനാണ് ചന്തു സരോജ് കുമാർ സ്റ്റൈലിൽ മറുപടി നൽകിയത്. “എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ കാര്യം. എന്റെ ആദ്യത്തെ വരവ് അച്ഛന്റെ മേൽവിലാസത്തിലായിരുന്നു. ഒരു താരം ഉണ്ടാകുന്നത് അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു കഴിയുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ​ഗോപുവാണ് താരം ” എന്നായിരുന്നു ചന്തുവിൻ്റെ മറുപടി.

ഫഹദ് ഫാസിലിൻ്റെ ആവേശം എന്ന ചിത്രത്തിലെ അമ്പാനെന്ന സജിൻ ഗോപുവിനെ നായക വേഷത്തിലെത്തുന്ന ചിത്രമാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആൻറ് ഫ്രണ്ട്സിൻറേയും അർബൻ ആനിമലിൻറേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ തന്നെയാണ് പൈങ്കിളിയുടെ രചന നിർവഹിക്കുന്നത്.

Related Stories
Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ
Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം