Chandu Salimkumar: ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്… ഞാനല്ല താരം; സരോജ് കുമാർ സ്റ്റൈലിൽ ചന്തു സലിംകുമാർ
Actor Chandu Salimkumar Viral Response: പൈങ്കിളി എന്ന ചിത്രം പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ചന്തുവിൻ്റെ കിടിലൻ മറുപടി. സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ പറയുന്ന ഡയലോഗാണ് ചന്തു അനുകരിച്ചിരിക്കുന്നത്. താൻ താരമല്ലെന്നും ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചന്തു മാധ്യമങ്ങൾക്ക് നൽകിയ മറുപടി.

സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് പൈങ്കിളി. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിംകുമാറിൻ്റെ മകനായ ചന്തു സലീംകുമാറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിത് ചില ഓൺലൈൻ മീഡിയകൾക്ക് ചന്തു നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉദയനാണ് താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തിൻ്റെ ഡയലോഗുമായാണ് ചന്തു എത്തിയിരിക്കുന്നത്.
പൈങ്കിളി എന്ന ചിത്രം പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ചന്തുവിൻ്റെ കിടിലൻ മറുപടി. സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ പറയുന്ന ഡയലോഗാണ് ചന്തു അനുകരിച്ചിരിക്കുന്നത്. താൻ താരമല്ലെന്നും ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചന്തു മാധ്യമങ്ങൾക്ക് നൽകിയ മറുപടി.
പൈങ്കിളിയിലൂടെ ചന്തുവിന്റെ തിരിച്ചു വരവാണോ എന്നായിരുന്നു മാധ്യമങ്ങളിൽ നിന്ന് വന്ന ചോദ്യം. ഇതിനാണ് ചന്തു സരോജ് കുമാർ സ്റ്റൈലിൽ മറുപടി നൽകിയത്. “എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ കാര്യം. എന്റെ ആദ്യത്തെ വരവ് അച്ഛന്റെ മേൽവിലാസത്തിലായിരുന്നു. ഒരു താരം ഉണ്ടാകുന്നത് അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു കഴിയുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ഗോപുവാണ് താരം ” എന്നായിരുന്നു ചന്തുവിൻ്റെ മറുപടി.
ഫഹദ് ഫാസിലിൻ്റെ ആവേശം എന്ന ചിത്രത്തിലെ അമ്പാനെന്ന സജിൻ ഗോപുവിനെ നായക വേഷത്തിലെത്തുന്ന ചിത്രമാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആൻറ് ഫ്രണ്ട്സിൻറേയും അർബൻ ആനിമലിൻറേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ തന്നെയാണ് പൈങ്കിളിയുടെ രചന നിർവഹിക്കുന്നത്.