Kokila: എലിസബത്തിന് മറ്റൊരു ഭർത്താവുണ്ട്, വിവാഹം രഹസ്യമായി; വർഷങ്ങളായി മരുന്ന് കഴിക്കുന്നു, ആരോപണവുമായി കോകില

Kokila About Elizabeth Udayan: പലതരത്തിലുള്ള ആരോപണങ്ങളാണ് നിങ്ങൾ ഉന്നയിക്കുന്നത്. മാമ എല്ലാം തുറന്നു പറഞ്ഞിട്ടില്ല. നിങ്ങളുടെ ഭർത്താവ് ആരാണ് എന്ന കാര്യം ആദ്യം വെളിപ്പെടുത്തണം. ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളെപ്പറ്റി പറയൂ. എല്ലാത്തിനും ഞങ്ങളുടെ കൈയ്യിൽ തെളിവുണ്ട്.

Kokila: എലിസബത്തിന് മറ്റൊരു ഭർത്താവുണ്ട്, വിവാഹം രഹസ്യമായി; വർഷങ്ങളായി മരുന്ന് കഴിക്കുന്നു, ആരോപണവുമായി കോകില

കോകില, നടൻ ബാല, എലിസബത്ത് ഉദയൻ

neethu-vijayan
Published: 

14 Mar 2025 13:49 PM

നടൻ ബാലയുടെ മുൻ പങ്കാളിയായ ഡോ. എലിസബത്തിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാ​ര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു വിവാഹം നടത്തിയിരുന്നതായും അത് ബാലയിൽ നിന്ന് മറച്ചുവച്ചതായും കോകില ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും അവർക്കെതിരെയുള്ള പോലീസ് പരാതികളുടേയും സഹോദരനുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടേയും സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചുകൊണ്ടാണ് കോകിലയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കോകിലയുടെ ​ഗുരുതരമായ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

“ചില പ്രശ്നങ്ങൾ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. ഞാനും ഒരു പെണ്ണ് ആണ്, എനിക്കും വിഷമങ്ങളുണ്ട്. നിങ്ങൾ എനിക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. എലിസബത്ത് ചേച്ചിക്ക് വേണ്ടിയാണ് ഈ വിഡിയോ സന്ദേശം. കുറച്ച് മുമ്പ് ഞാനൊരു വീഡിയോ കണ്ടു. എന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. പലതരത്തിലുള്ള ആരോപണങ്ങളാണ് നിങ്ങൾ ഉന്നയിക്കുന്നത്. മാമ എല്ലാം തുറന്നു പറഞ്ഞിട്ടില്ല. അതെല്ലാം പറഞ്ഞാൽ നാണക്കേട് ഞങ്ങൾക്കാണ്, നിങ്ങൾക്കല്ല.

മാമയോടൊപ്പം ഞാൻ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ നിങ്ങൾ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം ജനങ്ങളോട് തുറന്ന് പറയണം. പറ്റിക്കുന്നു വെന്ന് പറയുന്നു, ശരിക്കും നിങ്ങൾ അല്ലെ ജനങ്ങളെ പറ്റിക്കുന്നത്. നിങ്ങളുടെ ഭർത്താവ് ആരാണ് എന്ന കാര്യം ആദ്യം വെളിപ്പെടുത്തണം. ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളെപ്പറ്റി പറയൂ. സ്വന്തം ഭർത്താവിനൊപ്പം സന്തോഷത്തോടെ ഇരിക്ക്. ഒന്നും വേണ്ടെന്ന പറഞ്ഞല്ലേ നിങ്ങൾ പോയത്. പിന്നെന്തിനാണ് ഇപ്പോൾ വന്ന് സംസാരിക്കുന്നത്.

വിവാഹത്തിന് മുമ്പേ ഇതൊക്കെ ജനങ്ങളോട് പറയേണ്ടതായിരുന്നു. അന്ന് മാമയാണ് പറഞ്ഞത്, വേണ്ട പോട്ട് പാവം സന്തോഷമായിരിക്കട്ടെ എന്ന്. നിങ്ങൾ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട്. കള്ളമാണ് എന്നത് എനിക്ക് അറിയാം. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്. 15 വർഷമായി നിങ്ങൾ മരുന്ന് കഴിക്കുന്നതും എല്ലാവരോടും തുറന്നു പറയണം. എല്ലാരും കരുതുന്നത് എലിസബത്ത് ചേച്ചി ഒരു ഡോക്ടർ, പാവമാണ് എന്നൊക്കെയാണ്.

അവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് നിങ്ങക്കറിയില്ല. ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ. അതല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തോ ഞങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങളും നോക്കിക്കോള്ളാം. എല്ലാത്തിനും ഞങ്ങളുടെ കൈയ്യിൽ തെളിവുണ്ട്. മാമ പറയുന്നത് ഒന്നും വേണ്ട വിട്ടേക്കു എന്നാണ്. കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

നിങ്ങൾ അവസാനം പോസ്റ്റ് ചെയ്ത വീഡിയോ ആയ ‘വാട്ട് ഐ ഹാവ് ടു സേ’ അതിനാണ് ഞാനീ മറുപടി നൽകുന്നത്. നിങ്ങൾ വിവാഹം ചെയ്ത് തിരിച്ചു വന്ന ശേഷം മാമയെ പറ്റിക്കാൻ നോക്കി. പിന്നീട് ഒന്നരവർഷത്തിന് ശേഷം വീണ്ടും വന്ന അദ്ദേഹത്തെ ഉപദ്രവിക്കുകയാണ്. അതിന്റെ കാരണം എനിക്കറിയില്ല. ഇനി എന്റെ ആരോപണത്തിന് മറുപടി പറഞ്ഞിട്ട് മറ്റു വിഷയങ്ങൾ പറഞ്ഞാൽ മതി- കോകില ‌വീഡിയോയിൽ കൂടി പറഞ്ഞു.

Related Stories
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
Aparna Balamurali: ’22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്’: അപര്‍ണ ബാലമുരളി
Empuraan Release: ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി? മാർച്ച് 27ന് ‘എമ്പുരാൻ’ തീയറ്ററിൽ എത്തില്ല?
Elizabeth: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്
Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?