5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala : ‘മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; എൻ്റെ നേരെ കുപ്പിയെറിഞ്ഞു’; നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ

Balas Daughter Alleges Domestic Abuse : നടൻ ബാലയ്ക്കെതിരെ ഗാർഹിക പീഡനാരോപണവുമായി മകൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

Actor Bala : ‘മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; എൻ്റെ നേരെ കുപ്പിയെറിഞ്ഞു’; നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ
നടൻ ബാല (Image Courtesy - Bala Facebook)
abdul-basith
Abdul Basith | Updated On: 26 Sep 2024 22:46 PM

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൾ. അഭിമുഖങ്ങളിൽ അച്ഛൻ അമ്മയെപ്പറ്റി പറയുന്ന മോശം കാര്യങ്ങളൊക്കെ തെറ്റാണെന്നും മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു എന്നും മകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. മദ്യപിച്ചെത്തിയ അച്ഛൻ തൻ്റെ നേരെ കുപ്പിയെറിഞ്ഞു. അമ്മ ഇടയിൽ കയറിയതുകൊണ്ട് തൻ്റെ ദേഹത്ത് അത് കൊണ്ടില്ല എന്നും മകൾ വിഡിയോയിൽ പറഞ്ഞു.

തന്നെയും കുടുംബത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്നത്തെപ്പറ്റിയാണ് താൻ പറയുന്നതെന്ന് വിഡിയോയിൽ കുട്ടി പറയുന്നു. തനിക്ക് ഇതേപ്പറ്റി പറയാന്ന് താത്പര്യമില്ലെങ്കിലും അമ്മയും കുടുംബവും ദുഖിച്ചിരിക്കുന്നത് കണ്ട് മടുത്തു. ഇത് തന്നെയും ബാധിക്കുന്നുണ്ട്. തന്നെയും അമ്മയെയും പറ്റി തെറ്റായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ സുഹൃത്തുക്കൾ ഇതൊക്കെ സത്യമാണോ എന്ന് ചോദിക്കാറുണ്ട്. താനും അമ്മയും മോശക്കാരാണെന്നാണ് ആളുകൾ കരുതുന്നത് എന്നും കുട്ടി പറയുന്നു.

Also Read : Ram C/O Anandhi: റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിർമ്മിച്ചു വിതരണം ചെയ്തയാൾ പിടിയിൽ

“എന്നെ ഇഷ്ടമാണെന്നും ഒരുപാട് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നുമൊക്കെ അച്ഛൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കള്ളമാണ്. അച്ഛനെ ഇഷ്ടപ്പെടാൻ എനിക്ക് ഒരു കാരണം പോലുമില്ല. അമ്മയെയും അമ്മാമ്മയെയും എന്നെയുമൊക്കെ അച്ഛൻ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്. വീട്ടിൽ മദ്യപിച്ചെത്തി അച്ഛൻ അമ്മയെ തല്ലുമായിരുന്നു. മറ്റാരും എന്നെ തല്ലിയിട്ടില്ല. കഷ്ടപ്പെട്ടാണ് എന്നെ കുടുംബം വളർത്തുന്നത്. പല അഭിമുഖങ്ങളിലും അമ്മയെക്കുറിച്ച് അച്ഛൻ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അമ്മയെ അച്ഛൻ ഒരുപാട് തല്ലിയിട്ടുണ്ട്. എന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ മദ്യപിച്ചെത്തിയ അച്ഛൻ എനിക്ക് നേരെ ചില്ലുകുപ്പി എറിഞ്ഞു. അമ്മ തടുത്തതുകൊണ്ട് അത് എൻ്റെ ദേഹത്ത് വീണില്ല. ഒരിക്കൽ എന്നെ മുറിയിൽ പൂട്ടിയിട്ടു. ഭക്ഷണമോ വെള്ളമോ തന്നില്ല. അച്ഛൻ പറയുന്നതൊക്കെ കള്ളമാണ്.”- വിഡിയോയിൽ കുട്ടി വെളിപ്പെടുത്തി.

“എന്നെ കാണാൻ അവകാശമില്ലേ എന്ന് അച്ഛൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് കാണണ്ട. അച്ഛൻ്റെ മുഖം പോലും കാണണ്ട. സംസാരിക്കണമെന്നുമില്ല. എന്നെ മിസ് ചെയ്തെങ്കിൽ ഫോൺ വിളിച്ചിട്ടുണ്ടോ? എനിക്കൊരു കത്തയച്ചിട്ടുണ്ടോ? ഞാൻ ലാപ്ടോപ്പും പാവയും ചോദിച്ചെന്ന് പറഞ്ഞിരുന്നു. എനിക്ക് നിങ്ങൾ തരുന്ന സാധനം വേണ്ട. അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ അവിടെ പോയത്. എനിക്ക് പോകാൻ താത്പര്യമുണ്ടായിരുന്നില്ല. എന്നെയും കുടുംബത്തെയും വേറുതെവിടണം. ഞാൻ സന്തോഷത്തിലാണ്. അച്ഛൻ്റെ സ്നേഹം വേണ്ട. നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ അമ്മയാണ് എന്നെ നിർബന്ധിച്ചതെന്ന്. പക്ഷേ, എൻ്റെ അമ്മ ഇവിടെ ഇല്ല. ഞാൻ അമ്മയോട് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ പറഞ്ഞെങ്കിലും അത് ചെയ്തിട്ടില്ല.”- കുട്ടി പറയുന്നു.