Amritha Suresh – Bala : ‘ഭാര്യയുടെ കിടപ്പറ രംഗം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി; തോക്കിലെ ഒരു ഉണ്ട അമൃതയ്ക്കുള്ളതാണെന്ന് പറയുമായിരുന്നു’; വീണ്ടും വെളിപ്പെടുത്തൽ
Actor Bala Threatened Amritha Suresh : ഭാര്യയുടെ കിടപ്പറ രംഗം ചിത്രീകരിച്ചിട്ട് അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് ബാലയെന്ന് അമൃത സുരേഷിൻ്റെ പിഎ കുക്കു. തോക്കിലെ ഒരു ഉണ്ട അമൃതയ്ക്കുള്ളതാണെന്ന് ബാല പറയുമായിരുന്നു എന്നും യുവതി ആരോപിച്ചു.
നടൻ ബാലയ്ക്കെതിരെ വീണ്ടും വെളിപ്പെടുത്തലുമായി അമൃത സുരേഷിൻ്റെ പിഎ കുക്കു. ഭാര്യയുടെ കിടപ്പറ രംഗം ചിത്രീകരിച്ച് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് കുക്കു പറയുന്നു. തൻ്റെ ഒരു തോക്കിലെ ഉണ്ട അമൃതയ്ക്കുള്ളതാണെന്ന് ബാല പറയുമായിരുന്നു. സെക്സ് വർക്കേഴ്സിനെ കൊണ്ടുപോയി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പണം കൊടുക്കാത്തയാളാണ് എന്നും കുക്കു ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ വിശദീകരിച്ചു.
നിങ്ങളുടെ പണവും വേണ്ട, സ്നേഹവും വേണ്ട. അവരെ വെറുതെവിട്ടാമതി. ഈ വിഡിയോ ഇടുന്നതിൽ തനിക്ക് അമൃതച്ചേച്ചിയോടും എലിസബത്ത് ചേച്ചിയോടും മാത്രമേ ക്ഷമ ചോദിക്കാനുള്ളൂ. അവരുടെ അറിവോടെയിടുന്ന വിഡിയോ അല്ല ഇത്. അയാൾ ഇനിയും പെണ്ണുങ്ങളെ റേപ്പ് ചെയ്യും. അതുകൊണ്ട് ഇത് പറഞ്ഞേ തീരൂ. സെക്സ് വർക്കേഴ്സിനെ കൊണ്ടുപോയി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പണം കൊടുക്കാത്തയാളാണ് ഇയാൾ. ഇതിനുള്ള തെളിവൊക്കെ തൻ്റെ കയ്യിലുണ്ട്. വേണമെന്നുള്ളവർക്ക് വ്യക്തിപരമായി ഞാൻ കാണിക്കാം.
അവർക്കൊരു പ്രോഗ്രാം വരുമ്പോ നശിപ്പിക്കും. അഭിരാമി ബിവേർ ഓഫ് ഡോഗ്സ് എന്ന സിനിമയിൽ പ്രധാന നായികയായി അഭിനയിക്കേണ്ടയാളായിരുന്നു. അത് നഷ്ടമായി. ബാല ഇടപെട്ട് മാറ്റിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയും പറയാൻ പറ്റാത്ത കുറേ കാര്യങ്ങളുണ്ട്. നിങ്ങൾ ഇതൊക്കെ അറിയണം. കള്ളുകുടിച്ച് ഗർഭിണിയായ ഭാര്യയെ തല്ലിയ ആളാണ് ഇയാൾ. ജീവനും കൊണ്ട് ഓടിയതാണ് അമൃതച്ചേച്ചിയും എലിസബത്ത് ചേച്ചിയും. വീട്ടുകാരെ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തും. കുഞ്ഞിന് 50 പൈസയുടെ നാരങ്ങമിട്ടായി പോലും ബാല വാങ്ങിക്കൊടുത്തിട്ടില്ല. അച്ഛൻ്റെ സ്നേഹം എന്നൊക്കെ വെറുതെ പറയുന്നതാണ്. കഴിഞ്ഞ 14 വർഷത്തിനിടെ അമൃത സുരേഷ് ഒരിക്കൽ പോലും ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്.
തൻ്റെ ചേച്ചിയുടെ മുൻപിൽ വച്ച് എത്ര സ്ത്രീകളുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നറിയാമോ? ഹണിമൂണിന് പോയപ്പോൾ റേച്ചൽ എന്ന ഒരു സ്ത്രീയുമായി ബാലയെ മോശം സാഹചര്യത്തിൽ കണ്ടു. അന്ന് വീട്ടുകാരെ എതിർത്തായിരുന്നു വിവാഹം. അതുകൊണ്ട് ചേച്ചിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. തെളിവുകൾ തൻ്റെ പക്കലുണ്ട്. ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന് അയാൾ പറയുന്നത് പോലെയല്ല. തെളിവുണ്ട്. അയാൾ ഒരു പെർവേർട്ടാണ് എന്നും കുക്കു പറയുന്നു.
രണ്ട് വിഡിയോകളായാണ് ബാലയ്ക്കെതിരായ കുക്കുവിൻ്റെ പരാമർശങ്ങൾ. സുഹൃത്തുക്കളെ മദ്യപാന സദസിനായി ബാല വീട്ടിലേക്ക് വിളിച്ചുവരുത്തുമായിരുന്നു എന്ന് കുക്കു വിഡിയോയിൽ പറഞ്ഞിരുന്നു. അമൃതയെ തല്ലി ചോര വരുത്തുമായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക കൃത്യങ്ങൾക്ക് നിർബന്ധിക്കുമായിരുന്നു. മാരിറ്റൽ റേപ്പും ലൈംഗികാതിക്രമവും നടത്തി. സുഹൃത്തുക്കളുമായി മോശമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചു. ഇതൊക്കെ കാരണം എലിസബത്ത് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു.
Also Read : Amrutha Suresh – Bala : ‘ബാല റേപ്പിസ്റ്റാണ്, ചേച്ചിയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കും’; ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിൻ്റെ പിഎ
കുഞ്ഞിനോട് സ്നേഹമുണ്ടെന്ന് ബാല പറയുന്നത് നുണയാണ്. ഒരു ഗിഫ്റ്റ് പോലും ഇതുവരെ അയച്ചിട്ടില്ല. ഫോൺ വിളിച്ചിട്ടില്ല. കുഞ്ഞിനെ നിർബന്ധിച്ച് വിഡിയോ ഇട്ടു എന്ന് പലരും പറയുന്നു. അതിൻ്റെ ആവശ്യമില്ല. ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കാൻ കുഞ്ഞിന് ഒരു മടിയുമില്ല. അമൃത പണം തട്ടിയെടുത്തു എന്ന ആരോപണങ്ങൾക്ക് തെളിവ് കാണിക്കട്ടെ. എലിസബത്ത് പേടിച്ചിട്ട് ഗുജറാത്തിലേക്കോടിയതാണ്. കേസ് കൊടുത്തപ്പോൾ ബാല അവരെ മാനസികരോഗിയാക്കി. ബാലയുടെ കയ്യിൽ തോക്കുണ്ട്. വെട്ടുകത്തിയുമായി അമൃതയുടെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വളരെ ക്രൂരനായ ആളായതുകൊണ്ട് തന്നെ മുൻ ഭാര്യമാർ അയാൾക്കെതിരെ സംസാരിക്കാൻ ധൈര്യം കാണിക്കില്ല എന്നും കുക്കു പറഞ്ഞിരുന്നു.
ഇതിനിടെ തനിക്കെതിരെ അപമാനകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ അമൃത സുരേഷിൻ്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പോലീസിൽ പരാതിനൽകി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിരാമി ഇക്കാര്യം അറിയിച്ചത്. വിജിരാജ് അഞ്ചൽ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് അഭിരാമി സുരേഷ് പരാതിനൽകിയത്. തനിക്കെതിരെ മോശം കമൻ്റിട്ട് ആനന്ദ് കൃഷ്ണൻ എന്നയാൾക്കെതിരെയും അഭിരാമി പരാതിനൽകി.