Actor Bala: ‘അമേരിക്കയിൽ നിന്നും എന്നെ പ്രൊപ്പോസ് ചെയ്യാൻ തൃഷയെ പോലൊരു സുന്ദരി വന്നു, കോകിലയെ കണ്ടതും മുഖംവാടി’; ബാല
Bala Shares an Incident When American Girl Intended to Propose Him: എട്ട് വർഷം മുമ്പ് അമേരിക്കയിൽ നിന്നും നടി തൃഷയെ പോലെ അതീവ സുന്ദരിയായ ഒരു പെൺകുട്ടി തന്നെ തേടിയെത്തിയെത്തിയെന്നും, എന്നാൽ കോകിലയെ കണ്ടതോടെ അവരുടെ മുഖം മാറിയെന്നും ബാല പറയുന്നു.

നടൻ ബാല
തന്നെ പ്രൊപ്പോസ് ചെയ്യാനായി അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി വന്നിരുന്നുവെന്ന് നടൻ ബാല. എട്ട് വർഷം മുമ്പ് അമേരിക്കയിൽ നിന്നും നടി തൃഷയെ പോലെ അതീവ സുന്ദരിയായ ഒരു പെൺകുട്ടി തന്നെ തേടിയെത്തിയെത്തിയെന്നും, എന്നാൽ കോകിലയെ കണ്ടതോടെ അവരുടെ മുഖം മാറിയെന്നും ബാല പറയുന്നു. തെറ്റ് ചെയ്യണമെന്ന് ഒരു പുരുഷൻ വിചാരിച്ചാൽ അയാളത് ചെയ്തിരിക്കുമെന്നും കോകില മൂന്ന് വയസ് മുതൽ തനിക്കൊപ്പം വളർന്നതാണെന്നും നടൻ കൂട്ടിച്ചേർത്തു. ഇന്ത്യഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാല.
“എന്നെ പ്രപ്പോസ് ചെയ്യാനായി അമേരിക്കയിൽ നിന്നും അതീവ സുന്ദരിയായ ഒരു പെൺകുട്ടി എത്തിയിരുന്നു. എട്ട് വർഷം മുമ്പാണ് സംഭവം. അവരെ കണ്ടാൽ നടി തൃഷയെ പോലെയുണ്ടാകും. എനിക്ക് എതിരെ ഇരുന്ന അവർ പിന്നെ തന്റെ അടുത്ത് വന്നിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ബാല ചേട്ടാ എന്ന് വിളിച്ച് എന്നെ പ്രൊപ്പോസ് ചെയ്യാനായി തുടങ്ങി. അപ്പോഴേക്കും ഞാൻ ചിരിച്ചു പോയി. ഈ സമയത്താണ് കോകില റൂമിൽ നിന്നും പെട്ടെന്ന് അങ്ങോട്ടേക്ക് കയറി വരുന്നത്. അമേരിക്കയിൽ നിന്ന് വന്ന പെൺകുട്ടിക്ക് ഞാൻ കോകിലയെ പരിചയപ്പെടുത്തി.
ആ പെൺകുട്ടി കോകിലയോട് ഇന്നലെ വന്നതാണോയെന്ന് ചോദിച്ചു. എന്റെ മാമന്റെ മകളാണ് കോകിലയെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്കൊപ്പമാണ് താമസിക്കുന്നതെന്നും ഞാൻ പറഞ്ഞു. അതോടെ ആ പെൺകുട്ടിയുടെ മുഖമാകെ മാറി. അതിന് ശേഷം എന്നെ ഒറ്റക്ക് വിളിച്ച് മാറ്റിനിർത്തി അവർ ചോദിച്ചു, എന്തെങ്കിലും ചാൻസ് ഉണ്ടോയെന്ന്” ബാല പറയുന്നു.
അതേസമയം, തെറ്റ് ചെയ്യണമെന്ന് ഒരു പുരുഷൻ വിചാരിച്ചാൽ അത് ചെയ്തരിക്കുമെന്നും ബാല പറയുന്നു. കോകില മൂന്ന് വയസ് മുതൽ തനിക്കൊപ്പം വളർന്നതാണെന്നും, കോകിലയ്ക്ക് തന്നിൽ ഏറ്റവും ഇഷ്ടപെട്ട ഗുണം നാല് പേർക്ക് താൻ നല്ലത് ചെയ്യുന്നുവെന്നതാണെന്നും ബാല കൂട്ടിച്ചേർത്തു.