Actor Bala: ‘പാപ്പുവിനെ ഇത് പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Actor Bala Viral Video: തങ്ങളുടെ ആദ്യ പൊങ്കൽ എന്നും ചക്കര പൊങ്കൽ വിത്ത് മൈ ചക്കര എന്നും കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതോടെ നിരവധി കമന്റുകളാണ് എത്തുന്നത്. നിരവധി പേർ താരത്തിനു ആശംസകൾ അറിയിച്ച് രംഗത്ത് എത്തി. അതിനിടെ ഒരാൾ പാപ്പുവിനെ ഇത് പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല എന്നാണ് കുറിച്ചത്.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷമാണ് കോകിലയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇതോടെ മലയാളികൾക്ക് കോകിലയും സുപരിചിതയായി. ഇതിനു പിന്നാലെ ഇരുവരുടെ വിശേഷങ്ങളും ആരാധക ശ്രദ്ധ നേടാറുണ്ട്. ഇതിനു പിന്നാലെ വന്ന ഒരോ ആഘോഷങ്ങളും വലിയ രീതിയിലാണ് ഇവർ ആഘോഷിച്ചത്. ബാലയും കോകിലയും ന്യൂ ഇയറും ക്രിസ്തുമസും പുതിയ വീട്ടിൽ ആഘോഷിച്ചതും വാർത്തയിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള ആദ്യ തലപൊങ്കല് അത്യന്തം ആഘോഷമാക്കിയിരിക്കുകയാണ് ബാലയും കോകിലയും. രാവിലെ എഴുന്നേറ്റ് ക്ഷേത്ര ദർശനം കഴിഞ്ഞു വന്ന കോകില മുറ്റത്തു കോലം വരച്ചും പൊങ്കൽ നേദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ ഉടനീളം തന്റെ ഭർത്താവിനോടുള്ള കരുതലും ശ്രദ്ധയും കോകില കാണിക്കാൻ മറക്കുന്നില്ല. ബാലയും കോകിലയെ സ്നേഹത്തോടെ പരിചരിക്കുന്നത്. കാണാം. താരത്തിന്റെ ഫേസ്ബുക്ക് പേജിലും ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ആദ്യ പൊങ്കൽ എന്നും ചക്കര പൊങ്കൽ വിത്ത് മൈ ചക്കര എന്നും കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതോടെ നിരവധി കമന്റുകളാണ് എത്തുന്നത്. നിരവധി പേർ താരത്തിനു ആശംസകൾ അറിയിച്ച് രംഗത്ത് എത്തി. അതിനിടെ ഒരാൾ പാപ്പുവിനെ ഇത് പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല എന്നാണ് കുറിച്ചത്. “പാപ്പുവിനെ ഇത് പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല. ആ കുട്ടീ പിതാവ് ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാതെ ജീവിക്കുന്നു. ആ കൊച്ചിന് ഇനി എന്നാ ഒരു പിതാവിന്റെ സ്നേഹം കിട്ടുന്നേ. എന്നാൽ ഇതിനു മറുപടിയായി അയാൾ ഇനിയെങ്കിലും ഒന്നു സമാധാനം ആയിട്ട് ജീവിച്ചോട്ടെ സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണമെന്ന്” മറ്റൊരാൾ കമന്റിട്ടു.
Also Read: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്
അതേസമയം കഴിഞ്ഞ ദിവസം ഇരുവരും തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചു. ബാല കോകില എന്നാണ് ചാനലിന്റെ പേര്. ഇതിന്റെ വിശേഷങ്ങളും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഒരു ആമുഖമെന്ന നിലയിലാണ് ഇവർ വീഡിയോ പങ്കുവച്ചത്. കറുത്ത മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ബാല വീഡിയോയിലുള്ളത്. വെള്ള ചുരിദാർ അണിഞ്ഞുകൊണ്ട് ഭാര്യ കോകില ബാലയ്ക്ക് ഒപ്പം തന്നെ ഇരിക്കുന്നുണ്ട്. പിന്നീട് ഇവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു വീഡിയോയിലൂടെ.
കുറച്ച് നാളായി തങ്ങൾ വളരെ സമാധാനത്തിലാണെന്നും അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ തങ്ങളുടെ വീടെന്നും താരം വീഡിയോയിൽ പറയുന്നു. തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ബാല പറയുന്നു. ഈ അടുത്ത് ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു. അപ്പോഴാണ് താൻ ആ കാര്യം അറിയുന്നത്. വളരെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ സംഭവിച്ചു.