Actor Bala: ‘അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ കൊടുത്തോളും അവന്’: ബാല
Actor Bala's Latest Video: ഞാന്‍ ഇവിടെ അമ്പലവും വൈക്കത്തെ നാട്ടുകാര്‍ക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങള്‍ ചെയ്തും മുന്നോട്ട് പോകുകയാണ്. ഞാന്‍ എന്റെ വാക്ക് തെറ്റിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ലതുപോലെ ഇരിക്കുന്നു, അത് നിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ട് എന്തും വിളിച്ചുപറയാം. അടുത്തവന്റെ ഭാര്യയെയും മക്കളേയും കുറിച്ച് എന്തും പറയും.
ഭാര്യയ്‌ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെയാണ് ബാല രംഗത്തെത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം.
ഇത്തരത്തില്‍ പരാമര്‍ശനം നടത്തി വീഡിയോ ചെയ്തയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ഇത് അവസാന താക്കീത് ആണെന്നും ബാല വീഡിയോയില്‍ പറയുന്നു. ബാലയുടെ വാക്കുകള്‍ ഇങ്ങനെ.
“അടുത്തവന്റെ ഭാര്യയെ വേലക്കാരി അല്ലെങ്കില്‍ സര്‍വെന്റ് എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. ഇതെന്റെ മാമാ പൊണ്ണ് കോകില. നിന്റെ ഭാര്യയെ കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും, എന്റെ സിനിമയെ കുറിച്ച്, വ്യക്തിത്വത്തെ കുറിച്ച് അഭിനയത്തെ അല്ലെങ്കില്‍ ഒരു പടത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്ക്. ഇങ്ങനെയെല്ലാം സംസാരിക്കാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്നെല്ലാം വിളിക്കുമോ? അങ്ങനെയുള്ള റൂള്‍സൊക്കെ ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ് അദ്ദേഹം രാഷ്ട്രീത്തില്‍ വലിയ ആളാണെന്ന്.
ഞാന്‍ ഇവിടെ അമ്പലവും വൈക്കത്തെ നാട്ടുകാര്‍ക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങള്‍ ചെയ്തും മുന്നോട്ട് പോകുകയാണ്. ഞാന്‍ എന്റെ വാക്ക് തെറ്റിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ലതുപോലെ ഇരിക്കുന്നു, അത് നിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ട് എന്തും വിളിച്ചുപറയാം. അടുത്തവന്റെ ഭാര്യയെയും മക്കളേയും കുറിച്ച് എന്തും പറയും. ഇവളുടെ അച്ഛന്‍ വിളിച്ചിരുന്നു, പോലീസില്‍ പരാതി കൊടുക്കേണ്ടെന്ന് പറഞ്ഞു. എല്ലാം അവര്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. ഇങ്ങനെ വാര്‍ത്ത കൊടുത്തവന്‍ മാപ്പ് പറയണം.
Also Read: Actor Bala: തന്റെ കുടുംബം തന്റേതു മാത്രം; മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു; ബാല
ഒരുത്തന്‍ ഒരു കാര്യം പറഞ്ഞത് എടുത്ത് എല്ലാവരും വാര്‍ത്ത ഇട്ടു. ഞങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ വരില്ലേ? ഒന്നും ഞാനല്ല തുടങ്ങിവെച്ചത്, ആദ്യം അത് മനസിലാക്ക്. ആരാണെന്ന് നമുക്ക് അറിയാം, നിനക്ക് നേരിട്ടുള്ള മെസേജ് ആണിത്. നീ മാപ്പ് പറയണം. ഞങ്ങള്‍ നിയമത്തിന് വിട്ടുകൊടുക്കില്ല നിന്നെ, അവളുടെ അച്ഛന്‍ നോക്കിക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്. അടുത്തവന്റെ കുടുംബത്തില്‍ കേറി കളിക്കരുത്,” ബാല വീഡിയോയില്‍ പറയുന്നു.
ബാലയുടെയും ഭാര്യ കോകിലയുടെയും പഴയൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലയും ആദ്യ ഭാര്യയായ അമൃത സുരേഷും ഒരുമിച്ച് നില്‍ക്കുന്നതാണ് ഫോട്ടോ. ഈ ഫോട്ടോയില്‍ ഒരു കൊച്ചുകുട്ടിയെ കാണാം. ആ കുട്ടിക്ക് കോകിലയുടെ അതേ മഖഛായയാണ്. മാമപ്പൊണ്ണ് അതോ വേലക്കാരിയുടെ മകള്‍ എന്ന തലക്കെട്ടോടെ മലയാളി പാപ്പരാസി എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചത്.
ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി യൂട്യൂബര്‍മാര്‍ റിയാക്ഷന്‍ വീഡിയോ ചെയ്യുകയുമുണ്ടായി. ഇതിനെതിരെയാണ് ബാല ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കോകില തന്റെ മാമന്റെ മകളാണെന്നും അവരുടെ അച്ഛന്‍ രാഷ്ട്രീയക്കാരന്‍ ആണെന്നും മാത്രമാണ് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നത്. കോകിലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ താരം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നില്ല. കോകിലയ്ക്ക് തന്നെ ചെറുപ്പം മുതല്‍ക്കേ ഇഷ്ടമായിരുന്നുവെന്നും അത് താന്‍ അറിയാന്‍ വൈകി പോയെന്നും താരം പറഞ്ഞിരുന്നു.