5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ഞാൻ നിങ്ങളെ വിട്ട് വന്നിരിക്കുന്നു… എന്നെ സ്നേഹിച്ച പോലെ എൻ്റെ കോകിലയെയും സ്നേഹിക്കണം; ബാല

Actor Bala Facebook Post: തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞദിവസം ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്ത കങ്കുവ സിനിമ കാണാനും ബാലയും കോകിലയും കൂടി കൊച്ചിയിലെ തീയേറ്ററിലെത്തിയിരുന്നു.

Actor Bala: ഞാൻ നിങ്ങളെ വിട്ട് വന്നിരിക്കുന്നു… എന്നെ സ്നേഹിച്ച പോലെ എൻ്റെ കോകിലയെയും സ്നേഹിക്കണം; ബാല
നടൻ ബാലയും ഭാര്യ കോകിലയും (Image Credits: Facebook/ Social Media)
neethu-vijayan
Neethu Vijayan | Published: 18 Nov 2024 08:13 AM

കൊച്ചി: വൈകാരികമായ കുറുപ്പ് പങ്കുവച്ച് നടൻ ബാല. താൻ കൊച്ചി വിടുകയാണെന്നാണ് ബാല അറിയിച്ചിരിക്കുന്നത്. താൻ ചെയ്ത നന്മകൾ ഇനിയും തുടരുമെന്നും കൊച്ചിയിൽ താനിനി ഉണ്ടാകില്ലെന്നും നടൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു വന്നിരിക്കുകയാണെന്നും ആണ് ബാല പറയുന്നത്.

തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞദിവസം ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്ത കങ്കുവ സിനിമ കാണാനും ബാലയും കോകിലയും കൂടി കൊച്ചിയിലെ തീയേറ്ററിലെത്തിയിരുന്നു.

ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവർക്കും നന്ദി!!!

ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!!

ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ!!

എന്ന് നിങ്ങളുടെ സ്വന്തം

ബാല..

ഒക്ടോബർ 23നാണ് ബാലയും ബന്ധുവായ കോകിലയും വിവാഹിതരായത്. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തിരുന്നു. എന്നാൽ നിയമപരമായി എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.