Actor Bala: തന്റെ കുടുംബം തന്റേതു മാത്രം; മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു; ബാല
Actor Bala: തൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്നതിനിടെയിലും വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണഅ ബാല. ബാലയുടെ മൂന്നാം വിവാഹമാണിത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് പ്രധാന ചർച്ചവിഷയം. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് വിവാഹം.
ഏറാനാളായി തന്നെ ആരാധിച്ചിരുന്ന മുറപ്പെണ്ണിനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ കൂടെ കോകിലയുമായുള്ള വിവാഹത്തിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ കുടുംബം തന്റേതു മാത്രമാണെന്നും, മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു എന്നും പറഞ്ഞുകൊണ്ടുള്ള ബാലയുടെ പോസ്റ്റ്. തൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ബാലയും കോകിലയും തമ്മിലുള്ള പ്രായ വ്യത്യാസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചവിഷയം. ഈ കഴിഞ്ഞ മെയ് മാസത്തിൽ കോകിലയുടെ പിറന്നാൾ ബാലയുടെ കൊച്ചിയിലെ വീട്ടിൽ വച്ച് ആഘോഷിച്ചിരുന്നു. 24 ാമത് പിറന്നാൾ ആയുന്നു അന്ന് നടന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 17 ആണെന്ന് ആരാധകർ കണക്കുകൂട്ടുന്നു. അതായത് ബാലയും അമൃതയും തമ്മിലുള്ള വിവാഹസമയത്ത് കേവലം 10 വയസ് മാത്രമായിരിക്കും കോകിലയുടെ പ്രായം. കോകിലയ്ക്ക് പിറന്നാൾ കേക്ക് നൽകിയ വേളയിൽ, താൻ എടുത്തുകൊണ്ടു നടന്ന മൂന്നു വയസുകാരിയാണ് കോകില എന്ന് ബാല പറഞ്ഞിരുന്നു. അന്ന് തന്റെ കയ്യിലിരുന്ന കുഞ്ഞായ കോകില ബാലയുടെ നെഞ്ചത്ത് ഒരിടി കൊടുത്ത വിവരവും ബാല ഓർക്കുന്നു.