Actor Bala: ‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നു; ഒരു കുടുംബവും കുട്ടികളും വേണം; കുട്ടിയുണ്ടായാല്‍ ആരും കാണാന്‍ വരരുത്’; ബാല
Actor Bala: നിയമപരമായി താഴ വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും ബാല പറഞ്ഞു
സമൂഹ മാധ്യമങ്ങളിൽ കുറച്ച് ദിവസമായി ബാലയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. താരത്തിനെതിരെ ആരോപണവുമായി മുൻ ഭാര്യയും മകളും വന്നതും പിന്നാലെ അറസ്റ്റും ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബാലയുടെ വീട്ടിലേയ്ക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയാണ് താരം.
വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായും ബാല പറയുന്നു. എന്നാൽ വധു ആരാണെന്നുള്ളത് ബാല വെളിപ്പെടുത്തിയിട്ടില്ല. നിയമപരമായി താൻ വീണ്ടും വിവാഹ കഴിക്കാൻ പോകുന്നുവെന്നും കുടുംബവും കുട്ടികളും തനിക്കും വേണമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തൻ്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും താരം പറഞ്ഞു. തനിക്ക് പലരിൽ നിന്നും ഭീഷണിയുണ്ടെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ വിവാഹം നിയമപരമായി തന്നെ നടക്കുമെന്നും തന്റെ സ്വത്ത് ആർക്ക് പോകണമെന്ന് താൻ തീരുമാനിക്കുമെന്നും ബാല പറഞ്ഞു. ചിലപ്പോൾ ജനങ്ങൾക്ക് കൊടുക്കും. തീരുമാനം തന്റേതാണ്. തൻ്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്നാട്ടിൽ കണക്കുവന്നു. തൻ്റെ ചേട്ടൻ്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തെെ ശിവയെക്കാൾ സ്വത്ത് അനിയൻ ബാലയ്ക്കുണ്ടെന്ന് വാർത്തകൾ വന്നു. ആ വാർത്തകൾ വന്നതുമുതൽ തനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്തെന്ന് അറിയില്ലെന്നും ബാല പറയുന്നു. തൻ്റെ ചെന്നെെയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം. അച്ഛൻ തന്ന വിൽപ്പത്രത്തിലെ സ്വത്തുവിവരങ്ങളെപറ്റി തനിക്ക് മാത്രമാണ് അറിയുന്നതെന്നും. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. തൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഒരു സ്ത്രീ കൈകുഞ്ഞുമായി വന്നതിനെ പറ്റിയും താരം തുറന്നുപറഞ്ഞു. സഹായം ചോദിച്ച് വരുന്നവർ ആദ്യം സെക്യൂരിറ്റിയെ അല്ലേ കാണേണ്ടതെന്ന് ബാല ചോദിച്ചു. തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ആരോ പെെസ കൊടുത്ത് ഇവരെ അയച്ചതാണെന്നും ബാല ആവർത്തിച്ചു. സംഭവത്തിൽ ദൃശ്യങ്ങളടക്കം പോലീസിൽ പരാതി നൽകിയതായി ബാല വ്യക്തമാക്കിയിട്ടുണ്ട്.